ആരാധകർ കാത്തിരുന്ന ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തി

2021-ൽ വിദേശത്ത് അവതരിപ്പിച്ച X3 ഫെയ്‌സ്‌ലിഫ്റ്റിൽ കാണുന്ന മിക്ക അപ്ഡേറ്റുകളും ഇന്ത്യൻ മോഡലിലും ഉണ്ട്.

Update: 2022-01-20 10:31 GMT
Editor : abs | By : Web Desk
Advertising

ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു കഴിഞ്ഞ വർഷം നടത്തിയ മുന്നേറ്റത്തിന്റെ തുടർച്ചയായാണ് X3യുടെ ഇന്ത്യയിലേക്കുള്ള അരങ്ങേറ്റം.  59.9 ലക്ഷം മുതലാണ് വാഹനത്തിന്റെ വില.

നിലവിൽ രണ്ട് വകഭേദങ്ങളിലെത്തുന്ന വാഹനം പെട്രോൾ എഞ്ചിനിലാണ് ലഭ്യമാക്കിയിരിക്കുന്നത്. 2021-ൽ വിദേശത്ത് അവതരിപ്പിച്ച X3 ഫെയ്‌സ്‌ലിഫ്റ്റിൽ കാണുന്ന മിക്ക അപ്ഡേറ്റുകളും ഇന്ത്യൻ മോഡലിലും ഉണ്ട്. മാറ്റങ്ങൾ സൂക്ഷ്മമാണെങ്കിലും X3 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ എൽഇഡി ഹെഡ് ലൈറ്റുകൾ, വിൻഡോ ചുറ്റുപാടുകളിലും റൂഫ് റെയിലുകളിലും അലുമിനിയം ഫിനിഷ് എന്നിവ ഉൾപ്പെടുന്നു. പിൻഭാഗത്ത് ടെയിൽ ലൈറ്റുകളും പുതുക്കിയിട്ടുണ്ട്.

 2.0-ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 252 എച്ച്പി കരുത്തും 350 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. കൂടാതെ സ്റ്റാൻഡേർഡായി 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. രണ്ട് വേരിയന്റുകളിലും ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡ് ഫിറ്റാണ്. മണിക്കൂറിൽ 0 -100 കി.മീ വേഗത കൈവരിക്കാൻ വാഹനത്തിന് വെറും 6.6 സെക്കന്റുകൾ കൊണ്ട് സാധ്യമാകും.

ഔഡി Q5 ഫെയ്സ്ലിഫ്റ്റ്, മെർസിഡീസ് ബെൻസ് GLC, ലാൻഡ് റോവർ ഡിസ്‌കവറി സ്പോർട്ട്, വോൾവോ XC60 എന്നിവയുമായാണ് X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ എതിരാളികൾ

പുതിയ X3 വാങ്ങാൻ താത്പര്യമുള്ള ഉപഭേക്താക്കൾക്ക് ഓൺലൈനായും അവരുടെ പ്രാദേശിക ബിഎംഡബ്ല്യു ഡീലർഷിപ്പുകൾ വഴിയും ബുക്ക് ചെയ്യാം.  മുൻകൂട്ടി ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും 20 ഇഞ്ച് 'എം' അലോയ് വീലുകളും ജർമൻ ബ്രാൻഡ് സൗജന്യമായി നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News