കേരളത്തിന് പ്രിയം ഇവിയോടോ? ഫെബ്രുവരിയിൽ നടന്നത് റെക്കോർഡ് വിൽപ്പന

രാജ്യം ഇലക്ട്രിക് വാഹനത്തിലേക്ക് പതുക്കെ മാറുമ്പോൾ കേരളത്തിന്റെ വാഹന വിപണി ഇതിനോടപ്പം കുതിക്കുന്നുവെന്നാണ് കണക്കുകൾ

Update: 2023-03-13 15:50 GMT
Editor : abs | By : Web Desk

ഇലക്ട്രിക് വാഹനം

Advertising

ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന വിപണിയായി കേരളം മാറുന്നു എന്നതാണ് 2023 ലെ കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യം ഇലക്ട്രിക് വാഹനത്തിലേക്ക് പതുക്കെ മാറുമ്പോൾ കേരളത്തിന്റെ വാഹന വിപണി ഇതിനോടപ്പം കുതിക്കുന്നുവെന്നാണ് കണക്കുകൾ. ഫെബ്രുവരിയിലെ വിൽപ്പന എക്കാലത്തെയും ഉയരത്തിലാണ്. 6,401 ഇലക്ട്രിക് വാഹനങ്ങളാണ് ഫെബ്രുവരിയിൽ മാത്രം കേരളത്തിന്റെ നിരത്തിലിറങ്ങിയത്.

2022ൽ 2177 ഇല്ക്ടിക് വാഹനങ്ങളാണ് വിറ്റത്. അതായത് 294 ശതമാനം വർധനയാണ് 2023 ഫെബ്രുവരിയിൽ ഉണ്ടായത്. ജനുവരിയിലെ വിൽപ്പന 5,220 ആയിരുന്നു. അതായിരുന്നു റെക്കോർഡ്. ഇതാണ് കഴിഞ്ഞ മാസം മറികടന്നത്. 2021 ൽ കേരളത്തിന്റെ നിരത്തിൽ 8,706 വൈദ്യുതി വാഹനങ്ങൾ ഇറങ്ങിയപ്പോൾ 2022 ൽ 39,597 യൂണിറ്റുകളാണ് ഇറങ്ങിയത്. അതേസമയം 2023 ൽ രണ്ട് മാസം പിന്നിടുമ്പോൾ തന്നെ 13,389 വാഹനങ്ങൾ റോഡിലിറങ്ങി.

കേരളത്തിൽ ഇലക്ട്രിക് പാസഞ്ചർ വാഹനശ്രേണിയിലെ ഒന്നാം സ്ഥാനം ഇപ്പോഴും ടാറ്റ നെക്‌സോണാണ്. തൊട്ട് പിന്നാലെ ടിഗോറും ടിയോഗോയുമുണ്ട്. എം.ജി, ബി.വൈ.ഡി, ഹ്യുണ്ടായ് എന്നിവയ്ക്കും കേരളത്തിൽ ഇഷ്ടക്കാരുണ്ട്. കേരളത്തിലെ ഇല്ക്ട്രിക് ഇരുചക്ര വാഹന വിപണി കയ്യാളുന്നത് ഒല തന്നെയാണ്. ടിവിഎസും ഏതർ എനർജിയും പിന്നാലെയുണ്ട്. ത്രീവീലർ വില്പനയിൽ ഒന്നാംസ്ഥാനത്ത് മഹീന്ദ്രയാണ്.

പരിസ്ഥിതി സൗഹൃദമാണെന്നതും ദീർഘകാല അടിസ്ഥാനത്തിൽ പെട്രോൾ, ഡീസൽ വാഹനങ്ങളേക്കാൾ പരിപാലനച്ചെലവ് കുറവാണെന്നതുമാണ് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യതയുടെ പ്രധാന കാരണം. കൂടുന്ന ഇന്ധന വിലയും ഉപഭോക്തമാക്കളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. 2023ൽ കേരളത്തിലെ വൈദ്യുത വാഹനവിൽപനയുടെ മുന്നേറ്റം കൃത്യമായ സൂചന നൽകുന്നതാണെന്ന് വിദഗ്ധർ പറയുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ഈ വർഷത്തെ മൊത്തം വിൽപ്പന അരലക്ഷം കവിയുമെന്നും പറയുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News