21 വർഷത്തിനുള്ളിൽ ഹോണ്ട കയറ്റിയയച്ചത് 30 ലക്ഷത്തിലേറെ ഇരുചക്ര വാഹനങ്ങൾ
18 തരം മോഡലുകളിലായാണ് കമ്പനി ഇരുചക്ര വാഹനം പുറത്തിറക്കുന്നത്. ഇവയിൽ ഹോണ്ട ഡിയോയാണ് ഏറെ കയറ്റുമതി ചെയ്യപ്പെടുന്നത്
Update: 2022-03-25 14:38 GMT
21 വർഷത്തിനുള്ളിൽ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ കയറ്റിയയച്ചത് 30 ലക്ഷത്തിലേറെ ഇരുചക്ര വാഹനങ്ങൾ. 2001ൽ ആദ്യ മോഡലായ ആക്ടീവയാണ് ആദ്യം കയറ്റിയയച്ചത്. 2016ൽ കയറ്റുമതി 15 ലക്ഷം കടന്നു. പിന്നീടുള്ള അഞ്ചു വർഷം കൊണ്ട് 15 ലക്ഷം വാഹനം കയറ്റിയയച്ചു. ലോകവിപണിയിലെ 29 ഇടങ്ങളിലേക്കാണ് വാഹനം നൽകുന്നത്.
18 തരം മോഡലുകളിലായാണ് കമ്പനി ഇരുചക്ര വാഹനം പുറത്തിറക്കുന്നത്. ഇവയിൽ ഹോണ്ട ഡിയോയാണ് ഏറെ കയറ്റുമതി ചെയ്യപ്പെടുന്നത്. 2020ൽ വിദേശ വിപണികൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ കമ്പനി നടത്തിയിരുന്നു. യുഎസ്, ജപ്പാൻ, യൂറോപ്പ് എന്നിവടങ്ങളിലാണ് കമ്പനി പാദമുദ്ര പതിച്ചത്.
Honda Motorcycles and Scooters India exports over 30 lakh two-wheelers in 21 years