ഇനി കാത്തിരിക്കേണ്ട; ഹ്യുണ്ടായി കാസ്പർ ഇന്ത്യയിലേക്കില്ല

മാരുതി എസ് പ്രസോയ്ക്കും ഇഗ്നിസിനും ഇനി വരാനിരിക്കുന്ന ടാറ്റയുടെ പഞ്ചിനും ഹ്യൂണ്ടായിയുടെ മറുപടിയായിരുന്നു കാസ്പർ.

Update: 2021-09-07 18:02 GMT
Editor : Nidhin | By : Web Desk
Advertising

മൈക്രോ എസ്.യു.വി ലോകത്തേക്ക് ഹ്യുണ്ടായിയുടെ രാജകീയ വരവ് പ്രതീക്ഷിച്ചിരുന്നവർക്ക് തത്കാലത്തേങ്കിലും നിരാശപ്പെടാം. കാസ്പർ എന്ന അവരുടെ ഏറ്റവും പുതിയ മൈക്രോ എസ്.യു.വി തത്കാലം ഇന്ത്യയിൽ അവതരിപ്പിക്കണ്ട എന്നാണ് ഹ്യുണ്ടായിയുടെ തീരുമാനം. മാരുതി എസ് പ്രസോയ്ക്കും ഇഗ്നിസിനും ഇനി വരാനിരിക്കുന്ന ടാറ്റയുടെ പഞ്ചിനും ഹ്യൂണ്ടായിയുടെ മറുപടിയായിരുന്നു കാസ്പർ.

ദക്ഷിണ കൊറിയയിൽ മാത്രം കുഞ്ഞൻ കാസ്പർ വിൽക്കാനാണ് ഇപ്പോൾ ഹ്യുണ്ടായിയുടെ തീരുമാനം. കാസ്പറിന്റെ നിലവിലുള്ള നീളം വച്ച് അത് ഇന്ത്യയിൽ ഇറക്കിയാൽ വലിയ വിൽപ്പന ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന. ദക്ഷിണ കൊറിയയുടെ ലൈറ്റ് കാർ പോളിസി അനുസരിച്ച് നിർമിച്ച കാസ്പറിന്റെ നീളം 3595 മില്ലീ മീറ്ററാണ്. അവിടെയുള്ള ലൈറ്റ് കാർ പോളിസി അനുസരിച്ച് വാഹനത്തിന്റെ നീളം 3.6 മീറ്ററിൽ കൂടിയാൽ നികുതി ഇളവ് ലഭിക്കില്ല.

അതേസമയം ഇന്ത്യയിൽ അത് നാല് മീറ്ററാണ്. അതുകൊണ്ട് തന്നെ കാസ്പറിന്റെ ഇന്ത്യയിലെ എതിരാളികളായ കാറുകൾക്കെല്ലാം കാസ്പറിനേക്കാളും നീളമുണ്ട്. അത് കാറിന്റെ വിൽപ്പനയെ ബാധിക്കുമെന്നാണ് ഹ്യൂണ്ടായിയുടെ കണക്കുക്കൂട്ടൽ. അഥവാ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നെങ്കിൽ ആറ് ലക്ഷത്തിനടുത്തായിരുന്നേനെ കാസ്പറിന്റെ വില.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News