ഇവി വാഹനം വാങ്ങാൻ സമയമായോ ? ഇന്ത്യ ഇവി വിപ്ലവത്തിന് തയാറാണോ ?

പെട്രോൾ വിലയും മലിനീകരണവും കണക്കാക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഇനി ഒരു ഓപ്ഷനല്ല, ഒരു അത്യാവശ്യമായി മാറുകയാണ്.

Update: 2021-10-05 14:24 GMT
Editor : Nidhin | By : Nidhin
Advertising

കുടുംബ ബജറ്റിലെ ആകെ താളം തെറ്റിച്ച് കൊണ്ട് മുന്നോട്ട് കുതിക്കുകയാണ് ഇന്ധനവില. ഇന്ധനവില കൂടിയെന്ന് വച്ച് വണ്ടി വീട്ടിലിടാൻ പറ്റുമോ ? ഇല്ല അപ്പോൾ എന്തു ചെയ്യണം വാഹനം മാറ്റണം. അപ്പോൾ വരുന്ന ആദ്യ ഓപ്ഷനാണ് ഇലക്ടിക്ക് വാഹനങ്ങൾ അഥവാ ഇവി. യഥാർഥത്തിൽ പെട്രോൾ വിലയും മലിനീകരണവും കണക്കാക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾ ഇനി ഒരു ഓപ്ഷനല്ല, ഒരു അത്യാവശ്യമായി മാറുകയാണ്.

പക്ഷേ പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് ഇവിയിലേക്കുള്ള മാറ്റം അത്ര എളുപ്പമാണോ ? ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയിൽ എവിടെയാണ് നിൽക്കുന്നത്, ഇന്ത്യ ഇവി വിപ്ലവത്തിന് റെഡിയാണോ?

ഇന്ത്യയിലെ റോഡുകൾ ഭരിക്കുന്നത് പെട്രോൾ ഡീസൽ വാഹനങ്ങളാണ്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന കാറുകളിൽ ഒരു ശതമാനം മാത്രമാണ് ഇലക്ടിക്ക് വാഹനങ്ങൾ. ആ ഒരു ശതമാനത്തിൽ തന്നെ 90 ശതമാനത്തിലധികം വിൽക്കുന്നത് വേഗത കുറഞ്ഞ വിഭാഗത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളാണ്.


എന്നിരുന്നാലും ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിർമാതാക്കൾ പ്രതീക്ഷയിലാണ്. ടാറ്റ, ഹ്യൂണ്ടായി, എംജി, ഒല, ഏഥർ, എംജി നിരവധി സ്റ്റാർട്ടപ്പുകൾ എന്നിങ്ങനെ നിരവധി കമ്പനികളാണ് ഇന്ത്യയിലെ ഇവി തംരഗത്തെ നിയന്ത്രിക്കുന്നത്.

ഇവി യുഗത്തിലേക്കുള്ള മാറ്റത്തിൽ ഇന്ത്യയുടെ വേഗത കുറയ്ക്കുന്ന ആദ്യത്തെ ഘടകം അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ്. ഇന്ത്യയിൽ ഇതുവരെ ആവശ്യത്തിന് ചാർജിങ് സ്റ്റേഷനുകൾ നിർമിച്ചിട്ടില്ല. ഇവി വാഹനങ്ങളുടെ എണ്ണവും അവയുടെ ചാർജിങ് സമയവും കണക്കാക്കിയാൽ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം ഉടനടി വർധിപ്പിച്ചിക്കേണ്ടത് അത്യാവശ്യമാണ്.


സാധാരണ ചാർജിങ് സ്റ്റേഷനുകളേക്കാൾ ഉപരി പാർക്കിങ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഫാസ്റ്റ് ചാർജിങ് സോക്കറ്റുകൾ ഇന്ത്യയിൽ ഉണ്ടായി വരണം.

നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഇലക്ടിക് വാഹനങ്ങുടെ റേഞ്ച് പരിശോധിച്ചാൽ പരമാവധി 350-400 കിലോമീറ്ററാണ് നമ്മുക്ക് ലഭിക്കുക. ഇതിൽ കുറയാൻ മാത്രമേ സാധ്യതയൂള്ളൂ. അതുകൊണ്ട തന്നെ ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായേതീരൂ.


ഇവിക്ക് മെയിന്റൻസ് ചെലവ് കുറവാണെങ്കിലും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വാഹനങ്ങളുടെ വലിയ വിലയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന നിലവിൽ ഇന്ത്യയിൽ എറ്റവും കൂടുതൽ വിൽക്കുന്ന ഇലക്ട്രിക് കാറായ ടാറ്റയുടെ നെക്സോണിന്റെ വില 16 ലക്ഷത്തോളമാണ്. അടുത്തിടെ അവർ പുറത്തിറക്കിയ ടിഗോറിന്റെ വില 13 ലക്ഷമാണ്. ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ഇവി കാറാണ് ടിഗോർ. ഹ്യൂണ്ടായി കോണയുടെ വില 30 ലക്ഷത്തോളമാണ്. മികച്ച പെർഫോമൻസുള്ള ഒരു ഇലക്ട്രിക്ക് ബൈക്കിനു ഒരു ലക്ഷം രൂപയെങ്കിലും മുടക്കണം.


ഇവി വാഹനങ്ങളുടെ വില കൂട്ടുന്നതിൽ ഏറ്റവും വലിയ ഘടകം അതിലുപയോഗിത്തുന്ന ബാറ്ററിയുടെ വിലയാണ്.

ദൗർഭാഗ്യവശാൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾ വലിയ രീതിയിൽ ഉത്പാദിപ്പിക്കുന്ന രാജ്യമല്ല ഇന്ത്യ. മിക്ക വാഹന നിർമാതാക്കളും ലിഥിയം അയൺ ബാറ്ററികൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യ ലിഥിയം അയൺ ബാറ്ററികളുടെ നിർമാണ കാര്യത്തിൽ വലിയ ശ്രദ്ധ നൽകേണ്ടതുണ്ട്.

മെയിന്റൻസ് ചെലവില്ലെങ്കിലും ഇവി വാഹനങ്ങളെ കുറിച്ചുള്ള മറ്റൊരു ആശങ്കയാണ്. ബാറ്ററി പാക്കിന്റെ വില. അതുകൂടി വാഹന വിലയോട് ചേർക്കുമ്പോൾ ഇവി വാഹനങ്ങൾ ലാഭകരമാകുമോ എന്നാണ് പലരുടേയും സംശയം. എന്നാൽ അതിൽ അത്രമാത്രം ആശങ്കപ്പെടേണ്ട കാര്യമില്ല. ഒന്നാമത്തെ കാര്യം എന്താണെന്ന് വച്ചാൽ മിക്ക ഇലക്ട്രിക് കാറുകൾക്കും 8 വർഷം വരെ ബാറ്ററി വാറന്റി ലഭിക്കുന്നുണ്ട്. സ്‌കൂട്ടറുകൾക്ക് മൂന്ന് വർഷവും ലഭിക്കും.


ഇന്ന് നമ്മൾ കാണുന്ന വാഹനമേഖലയിലെ പല ടെക്നോളജികളും ഇത്രയും വികസിച്ചത് വർഷങ്ങളുടെ പ്രയത്നത്തിലൂടെയാണ്.

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ലോകത്തിൽ പരിചിതമായ വാഹന വിപണിയാണ് ഇവി. അതുകൊണ്ട് തന്നെ അതിലെ സാങ്കേതിക വിദ്യകളിൽ ഇനിയും മാറ്റങ്ങൾ വരാനുണ്ട്.

ബാറ്ററിയുടെ വില ഓരോ വർഷവും ടെക്നോളജി മാറുന്നതിന് അനുസരിച്ച് വില കുറഞ്ഞു വരുന്നുണ്ട്. ഇപ്പോൾ ഒരു ഇലക്ട്രിക് കാറിന്റെ ബാറ്ററിക്ക് 4.5 ലക്ഷം വിലയുണ്ടെങ്കിൽ എട്ട് വർഷത്തിനപ്പുറം അത് 2.5-3 ലക്ഷം വരെ കുറയാൻ സാധ്യതയുണ്ട്. ഇന്ത്യ ബാറ്ററിയുടെ ലാർജ് സ്‌കെയിൽ ഉത്പാദനം തുടങ്ങിയാൽ വില ഇനിയും കുറയും.


മറ്റൊരു പ്രശ്നമാണ് കൂടിയ ചാർജിങ് സമയം. ദൂരയാത്രകൾക്ക് അതുകൊണ്ട് തന്നെ ഇവി ഇപ്പോൾ അനുയോജ്യമല്ല. എന്നാൽ ഈ പ്രശ്നം അടുത്തു തന്നെ പരിഹരിക്കുമെന്നാണ് വാഹനലോകത്ത് നിന്ന് വരുന്ന വാർത്തകൾ. ലിഥിയം അയൺ ബാറ്ററിയോടൊപ്പം കപ്പാസിറ്റർ ബാറ്ററി കൂടി ഉൾപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. ഈ പരീക്ഷണം അതിന്റെ അവസാന ഘട്ടത്തിലാണ്. ഈ സാങ്കേതികവിദ്യ നടപ്പിലായാൽ ഒന്നോ രണ്ടോ മിനിറ്റുള്ളിൽ ഫുൾ ചാർജാകുന്ന വാഹനങ്ങൾ പുറത്തിറക്കാനാകും.

സമീപഭാവിയിൽ തന്നെ പെട്രോൾ-ഡീസൽ വാഹനങ്ങളെ പൂർണമായും നിരത്തിൽ നിന്ന് പിൻവലിക്കുന്ന നയത്തിലേക്ക് ഇന്ത്യയടക്കം എല്ലാ ലോകരാജ്യങ്ങളും മാറും. അതുകൊണ്ടു തന്നെ അതിവേഗത്തിലാണ് ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ട്രാൻ്സ്ഫോർമേഷൻ നടക്കുന്നത്. തീർച്ചയായും ഭാവി ഇവി തന്നെയാണ്. വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഇവി ലോകത്ത് സാങ്കതികവിദ്യയുടെ വിസ്ഫോടനത്തിനാണ് ലോകം സാക്ഷ്യം വഹിക്കുക. അതുകൊണ്ട് ഇവി നല്ലതാണ് നിങ്ങളുടെ പോക്കറ്റിനും പ്രകൃതിക്കും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Nidhin

contributor

Similar News