പറക്കും കാർ റെഡി; 'ജെറ്റ്‌സൺ വൺ' ചൂടപ്പം പോലെ വിറ്റു തീർന്നു
ഭൂനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ പറക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു
സയൻസ് ഫിക്ഷൻ സിനിമകളിൽ നൂതനസാങ്കേതിക വിദ്യകളോടെ അവതരിച്ചിരുന്ന പറക്കും കാർ യാഥാർഥ്യമാവുന്നു. 90,000 ഡോളർ ( 72 ലക്ഷം ഇന്ത്യൻ രൂപ) വിലവരുന്ന പറക്കും കാർ ജെറ്റ്സൺ സ്റ്റർട്ട് അപ്പ് കമ്പനിയാണ് വിപണിയിലെത്തിക്കുന്നത്. 102 കിലോമീറ്റർ വേഗതയിലും 32 കിലോമീറ്റർ റേഞ്ചിലും പറക്കാൻ കഴിയുന്ന ഇല്ക്ട്രിക് കാറിന്റെ അവതരിപ്പിച്ച യൂണിറ്റുകളെല്ലാം വിറ്റുതീർന്നതായി കമ്പനി പറയുന്നു. ഈ വർഷാവസാനം കാറിന്റെ ഡെലിവറി ഉണ്ടാവുമെന്നും കമ്പനി പറയുന്നു.
ടസ്‌കാനി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ജെറ്റ്സൺ കഴിഞ്ഞ വർഷമാണ് ജെറ്റ്സൺ വൺ അവതരിപ്പിച്ചത്. ഭൂനിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ പറക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് പേർക്ക് വേണ്ടിയാണെങ്കിലും പുതിയ മോഡലുകളിൽ യാത്രക്കാരുടെ ശേഷി വർധിപ്പിക്കാനാകും.
വിപണിയിലെ ആദ്യത്തെ താങ്ങാനാവുന്ന eVTOL (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്) ആണിത്. ഭാരം കുറയ്ക്കാനായി കാര്‍ പൂര്‍ണ്ണമായും കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന മോട്ടോറുകൾ ശക്തമാണെന്ന് ജെറ്റ്സൺ അവകാശപ്പെടുന്നു. ഒരു മോട്ടോർ തകരാറിലായാലും സുസ്ഥിരമായി പറക്കാൻ കഴിയുന്ന തരത്തിലാണ് കാറിന്റെ ഇലക്ട്രോണിക് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യുഎസിൽ പ്രത്യേക ഫ്ലൈയിംഗ് ലൈസൻസ് ആവശ്യമില്ലാത്ത ലോകത്തിലെ ആദ്യത്തെ പറക്കുന്ന കാറാണിതെന്നാണ് കമ്പനി അവകാശവാദം.