സ്‌കൂട്ടർ വിപണി പിടിച്ചു, ഇനി ഇലക്ട്രിക് കാർ; ടീസർ പുറത്തിറക്കി ഒല

ഇലക്ട്രിക് കാർ മോഡലിന്റെ അവതരണത്തിന് ഒരുങ്ങുകയാണ് ഒല, പുതിയ ഇവി കാറിനെക്കുറിച്ചുള്ള നിരവധി പുതിയ വിവരങ്ങൾ ടീസറിലൂടെ പങ്കിടുന്നുണ്ട്

Update: 2022-09-11 12:34 GMT
Editor : abs | By : Web Desk
Advertising

ലോകം ഇലക്ട്രിക് വാഹനത്തിലേക്ക് ചുവട് മാറ്റുമ്പോൾ ഒരുമുഴം മുൻപേ എറിഞ്ഞവരാണ് ഒല ഇലക്ട്രിക്, ഇവി ഇരുചക്ര വാഹന നിർമാണത്തിൽ വിപണിയുടെ സിംഹഭാഗവും പിടിച്ചാണ് ഒല ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കമ്പനി. പുതിയ ഇവി കാറിന്റെ ടീസർ ലോക ഇലക്ട്രിക് വാഹന ദിനത്തിലാണ് പുറത്തുവിട്ടത്. കമ്പനി സിഇഒ ഭവിഷ് അഗർവാൾ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

'EndICEAage അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ ലോക ഇവി ദിനം, ഭാവിയുടെ ഒരു നേർക്കാഴ്ച പങ്കിടുന്നു. 2024 വിദൂരമല്ല' ഈ കുറിപ്പിന്റെ കൂടെയാണ് അഗർവാൾ പുതിയ ഇവി കാറിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്. 

ഇവി സ്‌കൂട്ടറുകളുടെ വിജയകരമായ ലോഞ്ചിന് ശേഷം, ഇലക്ട്രിക് കാർ മോഡലിന്റെ അവതരണത്തിന് ഒരുങ്ങുകയാണ് ഒല, പുതിയ ഇവി കാറിനെക്കുറിച്ചുള്ള നിരവധി പുതിയ വിവരങ്ങൾ ടീസറുകളിലൂടെ പങ്കിടുന്നുണ്ട്. കാർ നിർമാണത്തിന്റെ പിന്നിലുള്ള പ്രക്രിയയാണ് വിഡിയോയിൽ കാണിക്കുന്നത്. ലോക ഇലക്ട്രിക വാഹനദിനത്തിലായിരുന്നു പുതിയ ഇലക്ട്രക് കാറിന്റെ നിർമാണം വികസിപ്പിച്ചെടുക്കുന്ന വീഡയോ ഒല പങ്കുവെച്ചത്.

പുതിയ ഇലക്ട്രിക് കാറിന്റെ രൂപകല്‍പ്പനയും പ്രധാന സാങ്കേതിക സവിശേഷതകളും പൂര്‍ണമായി വെളിപ്പെടുത്താത്ത ഒല ഇലക്ട്രിക് ടീസറിലൂടെ ബാറ്ററി ശ്രേണിയും ചില പ്രധാന വിവരങ്ങളും മാത്രമാണ് പങ്കിട്ടിരിക്കുന്നത്. ഒലയുടെ പുതിയ കാർ അഭ്യന്തര വിപണിയിൽ നിർമിക്കുന്ന പ്രത്യേക മോഡൽ കൂടിയാണ്.  ഈ വര്‍ഷം ഓഗസ്റ്റ് 15 ന് ഒല ഇലക്ട്രിക് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചിരുന്നു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് യൂറോപ്യന്‍ കാറുകളുടെ രൂപകല്‍പനയില്‍ പുതിയ ഇവി കാര്‍ അവതരിപ്പിക്കുമെന്നാണ് സൂചന. കാർ 2024ൽ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News