ഒക്‌ടോബര്‍ ഒന്നു മുതല്‍ ടൊയോട്ട വാഹനങ്ങള്‍ക്ക് പുതിയ വില

കഴിഞ്ഞ മാസം ഇന്നോവ ക്രിസ്റ്റയുടെ വില കമ്പനി രണ്ട് ശതമാനം ഉയര്‍ത്തിയിരുന്നു.

Update: 2021-09-29 14:34 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുമെന്ന് ടയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍. ഒക്ടോബർ ഒന്നു മുതല്‍ പുതിയ വിലയിലായിരിക്കും വാഹനങ്ങള്‍ ലഭ്യമാകുക എന്നും ജപ്പാന്‍ കമ്പനി ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിർമാണ സാമഗ്രികളുടെ ചെലവ് കൂടിയ സാഹചര്യത്തിലാണ് ടൊയോട്ടയുടെ പുതിയ തീരുമാനം. എന്നാല്‍  വില എത്ര വര്‍ധിക്കുമെന്ന കാര്യത്തില്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. തിരഞ്ഞെടുക്കുന്ന വേരിയന്റിനെയും ആശ്രയിച്ചായിരിക്കും വിലയിലെ മാറ്റം. വാഹനങ്ങളുടെ നിര്‍മാണ സാമഗ്രികളുടെ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പൂര്‍ണമായും ഉപയോക്താക്കളെ ബാധിക്കാതെ വില പരിഷ്‌ക്കരിക്കുമെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.



കഴിഞ്ഞ മാസം ഇന്നോവ ക്രിസ്റ്റയുടെ വില കമ്പനി രണ്ട് ശതമാനം ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും യാരിസിനെ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ടൊയോട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആടുത്ത വര്‍ഷത്തോടെ അഭ്യന്തര വിപണിയില്‍ ചില പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് സൂചന.

നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ മറ്റു വാഹന നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഫോക്‌സ് വാഗണ്‍ തുടങ്ങിയ കമ്പനികളാണ് മുമ്പ് വില വര്‍ധനവ് പ്രഖ്യാപിച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News