ഈ വർഷം മൂന്നു എസ്.യു.വികളും ഒരു എം.പി.വിയും പുറത്തിറക്കാനൊരുങ്ങി ടയോട്ട

ഇന്നോവ ഹൈക്രോസെന്ന ഇന്നോവയുടെ പുതുതലമുറ മോഡൽ ഈ വർഷാവസാനം ലോഞ്ച് ചെയ്യപ്പെടും

Update: 2022-06-14 12:47 GMT
Advertising

ഈ വർഷം ഇന്ത്യയിൽ മൂന്നു എസ്.യു.വികളും ഒരു എം.പി.വിയും പുറത്തിറക്കാനൊരുങ്ങി ജപ്പാനീസ് കാർ നിർമാതാക്കളായ ടയോട്ട. ഈയിടെ ഹാച്ച്ബാക്ക് വാഹനമായ ന്യൂ ഗ്ലാൻസ പുറത്തിറക്കിയ കമ്പനി 2022ൽ കൂടുതൽ വാഹനം ലോഞ്ച് ചെയ്യാനിരിക്കുകയാണ്.

ഹ്യൂണ്ടായ് ക്രറ്റക്കെതിരെ ഇറങ്ങുന്ന എസ്‌യുവി ഹൈറൈഡറാണ് ഇവയിലൊന്ന്. അതേസമയം, പുതിയ ലാൻഡ് ക്രൂയിസറും ഇന്നോവ ഹൈക്രോസും കമ്പനി പുറത്തിറക്കാനിരിക്കുകയാണ്. അടുത്ത തലമുറ ഫോർച്ച്യൂണറും അണിയറയിലുണ്ട്. ഡീസൽ ഹൈബ്രിഡ് എൻജിനുമായി 2023ൽ ഈ മോഡൽ പുറത്തിറക്കുമെന്നാണ് വിവരം.

ഈ വർഷം ദീപാവലിക്ക് മൂന്നു എസ്‌യുവികൾ

ഈ വർഷം ദീപാവലിയോടെ ടയോട്ട മൂന്നു തരം എസ്‌യുവികൾ പുറത്തിറക്കും. ജൂലൈ ഒന്നിന് പുതുതലമുറ ഹൈറൈഡർ അനാച്ഛാദനം ചെയ്യപ്പെടും. ആഗസ്തിലോ സെപ്തംബറിലോയായി ലോഞ്ച് ചെയ്യപ്പെടുകയും ചെയ്യും. ടയോട്ടയുടെ ടിഎൻജിഎ - ബി അല്ലെങ്കിൽ ഡിഎൻജിഎ പ്ലാറ്റഫോമിലാണ് ഹൈറൈഡർ നിർമിക്കുക. മാരുതിയുടെ വൈഎഫ്ജി മിഡ് സൈസ് എസ്‌യുവിക്ക് സമാനമായ വാഹനമായിരിക്കുമിത്. ഈ കോംപാക്ട് എസ്‌യുവിക്ക് രണ്ട് എൻജിൻ ഒപ്ഷനുകളാണുണ്ടാകുക. 1.5 ലിറ്റർ പെട്രോൾ മൈൽഡ് ഹൈബ്രിഡും 1.5 ലിറ്റർ പെട്രോൾ സ്‌ട്രോങർ ഹൈബ്രിഡ് യൂനിറ്റും.

പുതിയ മാരുതി ബ്രെസ്സക്ക് സമാനമായ പുതിയ അർബൻ ക്രൂയിസറും കുറച്ചു മാസത്തിനുള്ളിൽ കമ്പനി അവതരിപ്പിക്കും. ജൂൺ 30നാണ് ഈ മോഡലിന്റെ ലോഞ്ചിങ് നടക്കുക. പുതിയ ഇൻറീരിയർ ഡിസൈനും 1.5 ലിറ്റർ കെ 15 സി പെട്രോൾ എൻജിനും മോഡലിലുണ്ടാകും.


ആഗസ്‌തോടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയായ ലാൻഡ് ക്രൂയിസറിന്റെ പുതിയ വേർഷനും കമ്പനി ലോഞ്ച് ചെയ്യും. ലാൻഡ് ക്രൂയിസർ എൽസി 300 നായുള്ള പ്രീ ബുക്കിംഗ്‌ കമ്പനി തുടങ്ങിയിട്ടുണ്ട്. 3.3 ലിറ്റർ ട്വിൻ ഡീസൽ എൻജിനുള്ള വാഹനത്തിനുണ്ടാകും. 305 ബിഎച്ച്പി 700എൻഎം ടോർക് പവറാണ് എൻജിനുണ്ടാകുക. 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ഒപ്പമുണ്ടാകും.

പുതിയ എംപിവി -ഇന്നോവ ഹൈക്രോസ്

ഇന്നോവ ഹൈക്രോസെന്ന ഇന്നോവയുടെ പുതുതലമുറ മോഡൽ ഈ വർഷാവസാനം ലോഞ്ച് ചെയ്യപ്പെടും. ദീപാവലിക്കിടെ മോഡൽ പുറത്തുവിട്ടേക്കും. ടയോട്ടയുടെ ആഗോള മോഡലായ ടിഎൻജിഎ -സി അല്ലെങ്കിൽ സി പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിർമിക്കുക. 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് പവർട്രൈൻ പുതിയ മോഡലിന് ഊർജമേകും. ടയോറ്റ ഹൈബ്രിഡ് സിസ്റ്റം രണ്ടിന്റെ പ്രാദേശിക വകഭേദമാകുമിത്. ഇരട്ടമോട്ടർ സംവിധാനവും ഈ മോഡലിലുണ്ടാകും.

Toyota is set to launch three SUVs and one MPV this year

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News