ഇന്ത്യന്‍ നിരത്തുകള്‍ക്ക് 'ബൈ ബൈ'; യാരിസിന്റെ നിര്‍മാണം അവസാനിപ്പിക്കുയാണെന്ന് ടൊയോട്ട

നിലവിലെ ഉപയോക്താക്കള്‍ക്കുള്ള സര്‍വീസ്, ടൊയോട്ട ഷോറൂമുകളില്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു.

Update: 2021-09-27 13:50 GMT
Editor : abs | By : Web Desk
Advertising

യാരിസിന്റെ നിര്‍മാണം അവസാനിപ്പിക്കുയാണെന്ന് ടൊയോട്ട. സെപ്തംബര്‍ 27 മുതല്‍ വാഹനത്തിന്റെ നിര്‍മാണം അവസാനിപ്പിക്കുയാണെന്ന് ടൊയോട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. 2022 ഓടെ പുതിയ മോഡലുകള്‍ പുറത്തിറക്കുമെന്നും ടൊയോട്ട പറഞ്ഞു. യാരിസിന്റെ നിര്‍മാണം നിര്‍ത്തുമെങ്കിലും നിലവിലെ ഉപയോക്താക്കള്‍ക്കുള്ള സര്‍വീസ് ടൊയോട്ട ഷോറൂമുകളില്‍ തുടര്‍ന്നും ലഭ്യമാക്കുമെന്ന് കമ്പനി പറഞ്ഞു. യാരിസ് സെഡാന്റെ സ്‌പെയറുകള്‍ അടുത്ത പത്തു വര്‍ഷം ടൊയോട്ടയുടെ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാക്കും.

ഇന്ത്യയില്‍ സെഡാന്‍ ശ്രേണിയില്‍ ഇറങ്ങിയ ഏറ്റവും ശ്രദ്ധേയമായ മോഡലായിരുന്നു യാരിസ്. ഏറ്റവും മികച്ച രൂപകല്‍പ്പനയും പുതിയ സവിശേഷതകളുമായായിരുന്നു ടൊയോട്ട യാരിസ് വിപണിയില്‍ എത്തിച്ചത്. കുറഞ്ഞ പരിപാലന ചെലവിലൂടെ മികച്ച ഡ്രൈവിങ് അനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കിയ വാഹനമായിരുന്നു. പുതിയ മോഡലിനായാണ് ഈ പിന്മാറ്റമെന്നും ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ടൊയോട്ട പറഞ്ഞു.

പെട്രോള്‍ എന്‍ജിനില്‍ മാത്രം ടൊയോട്ട വിപണിയില്‍ എത്തിച്ചിട്ടുള്ള വാഹനമായിരുന്നു യാരിസ്. 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ ഡ്യൂവല്‍ വി.വി.ടി.ഐ പെട്രോള്‍ എന്‍ജിന് പരമാവധി 108 ബി. എച്ച് പി വരെ കരുത്തുണ്ട്. ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ബോക്‌സുകളാണ് വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നത്. മധ്യനിര സെഡാന്‍ വിഭാഗത്തില്‍ ഹോണ്ട സിറ്റി, മാരുതി സിയാസ്, നിസ്സാന്‍ സണ്ണി, ഫോക്‌സ് വാഗന്‍, സ്‌കോഡ റാപിഡ് എന്നിവരായിരുന്നു യാരിസ് ഇന്ത്യന്‍ വിപണിയിലെത്തുമ്പോഴുള്ള മുഖ്യ എതിരാളികള്‍.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News