ഫിഗോ, ആസ്പയര് കാറുകളുടെ വില 91000 രൂപ വരെ കുറച്ച് ഫോര്‍ഡ്
വാഹന വിപണിയില്‍ എതിരാളികളെ ഞെട്ടിച്ച് ഫോര്‍ഡ് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചു.
വാഹന വിപണിയില്‍ എതിരാളികളെ ഞെട്ടിച്ച് ഫോര്‍ഡ് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചു. ഫോര്‍ഡിന്റെ ഫിഗോ, ആസ്പയര് കാറുകളുടെ വില 50000 രൂപ മുതല്‍ 91000 രൂപ വരെയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ആസ്പയര് സെഡാന് പെട്രോള്‍ പതിപ്പുകള്‍ 5.28 ലക്ഷം രൂപ മുതല്‍ 6.8 ലക്ഷം വരെയും ഡീസല്‍ പതിപ്പുകള്‍ 6.37 ലക്ഷം മുതല്‍ 7.89 ലക്ഷം രൂപ വരെയും വിലയില്‍ ലഭിക്കും. ഫിഗോ പെട്രോള്‍ പതിപ്പുകള്‍ക്കു പുതിയ വില 4.53 ലക്ഷം മുതല്‍ 6.28 ലക്ഷം വരെയാണ്. ഇതില്‍ 30,000 രൂപ വരെ കുറഞ്ഞിട്ടുണ്ട്. ഫിഗോ ഡീസല്‍ പതിപ്പുകള്‍ക്ക് 50,000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. ഇതുപ്രകാരം ഫിഗോ ഡീസല്‍ എന്‍ട്രി ലെവല്‍ കാറുകളുടെ വില 5.63 ലക്ഷം മുതല്‍ തുടങ്ങുമ്പോള്‍ ടൈട്ടാനിയം പ്ലസിന്റെത് 7.18 ലക്ഷം രൂപ വരെയാണ് പുതിയ വില.