ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ജയം

ഈ അഭിമാനജയം കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

Update: 2018-08-22 12:14 GMT
Advertising

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 203 റണ്‍സ് ജയം. വിദേശ മണ്ണിലെ ഈ അഭിമാനജയം കേരളത്തിലെ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. മത്സരശേഷം നടന്ന സമ്മാനദാനചടങ്ങില്‍ മാന്‍ ഓഫ്ദ മാച്ച് പുരസ്‌ക്കാരം സ്വീകരിച്ചുകൊണ്ടാണ് കോഹ്‌ലി ഇക്കാര്യം പറഞ്ഞത്.

We spoke about stepping up as batsmen, and we did - Kohli - ESPNcricinfo

The India captain was Man of the Match for his innings of 97 and 103 at Trent Bridge

കേരളത്തിലെ ജനങ്ങള്‍ വിഷമം നിറഞ്ഞ അവസ്ഥയിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണിതെന്നും കോഹ്‌ലി. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകളെ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇശാന്ത് ശര്‍മക്കാണ് 2 വിക്കറ്റ്.

അവസാന ദിനം ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാന്‍ 210 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 7 റണ്‍സെടുത്ത് പുറത്താകുകയായാരുന്നു. അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ആദ്യജയം കൂടിയാണ് ഇത്. ആദ്യ രണ്ട് മത്സരവും ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

Tags:    

Similar News