ക്രിക്കറ്റില്‍ ആര്‍ക്കും സ്വന്തമാക്കാനാവാത്ത നേട്ടവുമായി നബി
ക്രിക്കറ്റില്‍ അത്യപൂര്‍വമായൊരു നേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്റെ മുന്‍ നായകന്‍ മുഹമ്മദ് നബി. ഐയര്‍ലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ടീമിലിടം നേടിയതോടെയാണ് നബി ചരിത്രം കുറിച്ചത്. ഒരു ദേശീയ ടീമിന്റെ ആദ്യ 100 ഏകദിനങ്ങള്‍ കളിച്ചു എന്നതാണ് മുഹമ്മദ് നബിക്ക് നേട്ടമായത്. മറ്റൊരു താരത്തിനും ഇങ്ങനെയൊരു നേട്ടം ഇതുവരെ അവകാശപ്പെടാനില്ല. അഫ്ഗാനിസ്താന്‍ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മുതല്‍ നബി ടീമിലുണ്ട്. അന്ന് മുതല്‍ ഇന്ന് വരെ ടീമിന് താങ്ങും തണലുമായിരുന്നു അദ്ദേഹം. ഇതിനിടക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്കും എത്തി.
ഏകദിനത്തില്‍ ടീമിനെ പാകപ്പെടുത്തുന്നതിലും നബിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. ശേഷവും നബിയുടെ ഓള്‍റൗണ്ട് പ്രകടനം ടീമിന് ഗുണകരമായി. അയര്‍ലാന്‍ഡിനെതിരെയുള്ള നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ഏകദിനമായരുന്നു അഫ്ഗാനിസ്താന്റെ ഏകദിനത്തിലെ 100ാമത്തേത്. 2009ല്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരെ ആയിരുന്നു അഫ്ഗാനിസ്താന്റെ ഏകദിന അരങ്ങേറ്റം. അതിന് ശേഷം നബിക്ക് ഒരു മത്സരവും നഷ്ടപ്പെട്ടിട്ടില്ല. ഒരു ടീമിന്റെ ആദ്യ 50 ഏകദിനങ്ങളെന്ന നേട്ടവും ആരും സ്വന്തമാക്കിയിട്ടില്ല. ഇങ്ങനെയൊരു നേട്ടവും നബിക്ക് തന്നെ സ്വന്തമാണ്.
കെനിയക്ക് വേണ്ടി സ്റ്റീവ് ടിക്കോളയാണ് അരങ്ങേറ്റത്തില്‍ തന്നെ 49 മത്സരങ്ങള്‍ കളിച്ചത്. 50 എന്ന കടമ്പ പിന്നിടാന്‍ അദ്ദേഹത്തിനുമായില്ല. അതേസമയം ഏകദിനത്തില്‍ ഒരു ടീമിന് വേണ്ടി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ചുവെന്ന നേട്ടം ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലാണ്. 185 ഏകദിനങ്ങളിലാണ് അദ്ദേഹം തുടര്‍ച്ചയായി കളത്തിലിറങ്ങിയത്. ഏപ്രില്‍ 1990 മുതല്‍ 1998 വരെയായിരുന്നു സച്ചിന്റെ നേട്ടം. എന്നാല്‍ ഏകദിനത്തില്‍ അരങ്ങേറിയത് മുതല്‍ തുടര്‍ച്ചയായി മത്സരം കളിച്ചത് സിംബാബ് വയുടെ ആന്‍ഡി ഫ്ലവറിന്റെ പേരിലാണ്. 172 മത്സരങ്ങളാണ് ഫ്ളവര്‍ കളിച്ചത്. ഇൌ ഗണത്തില്‍ രണ്ടാമതും മുഹമ്മദ് നബിയാണ്.