ജഡേജക്ക് റെക്കോഡ്, മറികടന്നത് സച്ചിനെ

13 ഏഷ്യകപ്പ് മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ റെക്കോഡ് നേടിയത്.

Update: 2018-09-25 15:28 GMT
Advertising

ഏഷ്യകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇനി രവീന്ദ്ര ജഡേജയുടെ പേരില്‍. അഫ്ഗാന്‍ താരം റഹ്മത്ത് ഷായുടെ വിക്കറ്റ് വീഴ്ത്തി മൂന്ന് വിക്കറ്റ് പ്രകടനത്തോടെയാണ് ജഡേജ റെക്കോഡ് സ്വന്തം പേരിലാക്കിയത്.

13 ഏഷ്യകപ്പ് മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ റെക്കോഡ് നേടിയത്. ഏഷ്യ കപ്പിലെ 23 മത്സരങ്ങളില്‍ നിന്നും 17 വിക്കറ്റായിരുന്നു ബാറ്റിംങ് ഇതിഹാസം സച്ചിന്റെ ബൗളിംങ് റെക്കോഡ്. 29കാരനായ ഇടംകയ്യന്‍ സ്പിന്നര്‍ ജഡേജ ജാവേദ് അഹ്മദിയെ അഞ്ച് റണ്‍സില്‍ വെച്ച് പുറത്താക്കിയാണ് സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയത്. ഏഴ് കളികളില്‍ നിന്നും 14 വിക്കറ്റുള്ള രവിചന്ദ്ര അശ്വിനാണ് ഈ റെക്കോഡില്‍ മൂന്നാംസ്ഥാനത്തുള്ളത്.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റ് പുറത്തായതോടെയാണ് നീണ്ട ഇടവേളക്കു ശേഷം രവീന്ദ്ര ജഡേജക്ക് ഏകദിന ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. 18 മാസത്തെ ഇടവേളക്കു ശേഷമായിരുന്നു ജഡേജയുടെ മടങ്ങിവരവ്. നാല് വിക്കറ്റ് നേട്ടത്തോടെ ജഡേജ മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തു. ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിച്ച മത്സരത്തിലെ താരവും ജഡേജ തന്നെയായിരുന്നു.

Tags:    

Similar News