അര്‍ജന്റീന ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത

കഴിഞ്ഞ മത്സരത്തില്‍ ഏറ്റവുമധികം വിമര്‍ശം ഏറ്റ് വാങ്ങിയ രണ്ട് പേരായിരുന്നു എയ്‍ഞ്ചല്‍ ഡി മരിയയും ലൂക്കാസ് ബിലിയയും. 

Update: 2018-06-19 03:33 GMT
Advertising

അര്‍ജന്റീനാ ടീമില്‍ വലിയ അഴിച്ചുപണിക്ക് സാധ്യത. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ടീമംഗങ്ങളിലും ശൈലിയിലും മാറ്റങ്ങളുണ്ടായേക്കുമെന്നാണ് അര്‍ജന്റീന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഏറ്റവുമധികം വിമര്‍ശം ഏറ്റ് വാങ്ങിയ രണ്ട് പേരായിരുന്നു എയ്‍ഞ്ചല്‍ ഡി മരിയയും ലൂക്കാസ് ബിലിയയും. രണ്ട് പേരെയും ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ സാംപോളി കളിപ്പിക്കാന്‍ ഇടയില്ല. ഡി മരിയക്ക് പകരം പാവോണായിരിക്കും ഇടത് വിങ്ങില്‍ എത്തുക. ഐസ്‍ലന്‍ഡിനെതിരെ പകരക്കാരനായിറങ്ങിയ പാവോണ്‍ നല്ല പ്രകടനമാണ് നടത്തിയത്. ലൂക്കാസ് ബിലിയക്ക് പകരം അറ്റാക്കിങ് മിഡ് ഫീല്‍ഡറായ ലോ സെല്‍സ ഇടം പിടിച്ചേക്കും.

ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ കൂടുതല്‍ വേഗതയാര്‍ന്ന കളിയാവും പുറത്തെടുക്കുക. ഇതിന് ലോ സെല്‍സോ ആവശ്യമാണെന്നാണ് സാംപോളി കരുതുന്നത്. ലോ സെല്‍സോ വരുന്നതോടെ മെസിക്ക് മുന്നേറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. റൈറ്റ് വിങ് ബാക്കായി സാല്‍വിയോക്ക് പകരം മെര്‍ക്കാഡോ വരാനും സാധ്യതയുണ്ട്. എന്നാല്‍ ടാലിയഫിക്കോയെ നിലനിര്‍ത്തിയേക്കും. ഗോള്‍ കീപ്പറായി കബയ്യറോ തുടരുമെന്നാണ് അര്‍ജന്റീന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags:    

Similar News