ബ്രസീല്‍, സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറില്‍

ഗ്രൂപ്പ് ഇയിലെ നിര്‍ണായക മത്സരത്തില്‍ സെര്‍ബിയക്കെതിരെ നേടിയ വിജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍. പൌളീഞ്ഞോയും തിയാഗോ സില്‍വയുമാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. ബ്രസീല്‍ ഗ്രൂപ് ചാമ്പ്യന്മാരായി

Update: 2018-06-28 03:08 GMT
Advertising

ഗ്രൂപ്പ് ഇ യിലെ നിര്‍ണായക മത്സരത്തില്‍ സെര്‍ബിയക്കെതിരെ നേടിയ വിജയത്തോടെ ബ്രസീല്‍ പ്രീ ക്വാര്‍ട്ടറില്‍. പൌളീഞ്ഞോയും തിയാഗോ സില്‍വയുമാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍റും കോസ്റ്റോറിക്കയും ഇരുഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു. ഇതോടെ ബ്രസീല്‍ ഗ്രൂപ് ചാമ്പ്യന്മാരായി. പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ മെക്‌സിക്കോയെയും സ്വിറ്റ്‌സര്‍ലന്‍ഡ് സ്വീഡനെയും നേരിടും.

ബ്രസീല്‍ - സെര്‍ബിയ മത്സരത്തിന്‍റെ മുപ്പത്തിയാറാം മിനിറ്റില്‍ മധ്യഭാഗത്ത് നിന്ന് കുട്ടീന്യോ സെര്‍ബിയന്‍ ഏരിയയിലേയ്ക്ക് കോരിയിട്ടുകൊടുത്ത പന്ത് സ്‌റ്റോയിക്കോവിച്ചനെ മറികടന്ന് പിടിച്ചെടുത്ത പൗലിന്യോ അഡ്വാന്‍സ് ചെയ്തുവന്ന ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലയിലേയ്ക്ക് വലംകാല്‍ കൊണ്ട് കോരിയിടുകയായിരുന്നു. പന്ത് കൃത്യം വലയില്‍. ബ്രസീല്‍ മുന്നില്‍.

Full View

അറുപതിയെട്ടാം മിനിറ്റില്‍ നെയ്മറെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് തിയാഗോ സില്‍വ ഹെഡറിലൂടെ ബ്രസീലിനായി രണ്ടാം ഗോളും നേടി. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും സുപ്പര്‍ താരം നെയ്മറിന് ഗോളുകള്‍ നേടാനാവാത്തത് ആരാധകരെ നിരാശരാക്കി.

31ാം മിനിറ്റിലാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യ ഗോള്‍ നേടിയത്. എംബോളോയുടെ ഹെഡ്ഡര്‍ പാസ് വലയിലേക്ക് തൊടുത്ത ബ്ലെരിം സെമൈലിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് ലീഡ് നല്‍കിയത്.

56ാം മിനിറ്റില്‍ കാംബല്‍ തൊടുത്ത കോര്‍ണര്‍ കിക്ക് കെന്‍ഡല്‍ വാട്‌സണ്‍ മനോഹരമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് കോസ്റ്ററീക്കായി സമനില നേടി.

Full View

88 ാം മിനിറ്റില് സഖരിയ നല്‍കിയ പാസ് മികച്ച ഷോട്ടിലൂടെ പോസ്റ്റിലെത്തിച്ചാണ് ഡ്രിമിക് ഗോള്‍ നേടിയത്. സ്വിസ്സുകാര് വീണ്ടും മുന്നില്‍. കളിയുടെ അധികസമയത്ത് ബോക്‌സിനുള്ളില്‍ സഖരിയ ഫൗള്‍ ചെയ്ത് കാംബലിനെ വീഴ്ത്തിയതിന് കോസ്റ്ററീക്കയ്ക്ക് പെനാല്‍റ്റി.

പെനാല്‍റ്റിയെടുത്ത ബ്രയന്‍ വൈയ്‌ഡോയുടെ ഷോട്ട് പോസ്റ്റ് ബാറില്‍ തട്ടി പുറത്തേക്കിറങ്ങിയെങ്കിലും ഗോളി സോമെറിന്റെ ദേഹത്ത് തട്ടി പന്ത് വലയിലേക്ക് കടന്നു. കോസ്റ്ററീക്കയ്ക്ക് സമനില.

ബ്രസീലിനോട് തോറ്റ സെർബിയയും സ്വിറ്റ്സര്‍ലന്‍നോട് സമനിലയില്‍ പിരിഞ്ഞ കോസ്റ്ററിക്കയും ഇതോടെ ലോകകപ്പില്‍നിന്ന് പുറത്തായി.

Tags:    

Similar News