റഷ്യന്‍ ലോകകപ്പ് ഇംഗ്ലണ്ട് നേടും; ചര്‍ച്ചയായി ഒരു ട്വീറ്റ് 

എന്നാല്‍ മുന്‍ ഫുട്‌ബോളര്‍ ഡേവിഡ് കാംബല്ലയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ സംസാര വിഷയം

Update: 2018-06-28 15:20 GMT
Advertising

2018 റഷ്യന്‍ ലോകകപ്പ് ആര് നേടും? ഇതിനോടകം തന്നെ പ്രവചനങ്ങള്‍ ഒരുപാട് കേട്ടതാണ്. ഇപ്പോഴും പ്രവചനങ്ങള്‍ക്ക് കുറവൊന്നുമില്ല. ആഷില്ലസ് പൂച്ച മുതല്‍ സുലൈമാന്‍ പൂച്ച വരെ. എന്നാല്‍ മുന്‍ ഫുട്‌ബോളര്‍ ഡേവിഡ് കാംബല്ലയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ സംസാര വിഷയം. അദ്ദേഹം പറയുന്നത് ഈ ലോകകപ്പ് ഇംഗ്ലണ്ട് കൊണ്ടുപോകും എന്നാണ്. അതിന് അദ്ദേഹം കണ്ടെത്തുന്നതും ഉപമിക്കുന്നതും 1966ല്‍ ഫുട്‌ബോള്‍ ലോകത്ത് സംഭവിച്ച ചില കിരീട നേട്ടങ്ങളുമായാണ്. അതേനേട്ടങ്ങള്‍ 2018ലും സംഭവിച്ചു. അതിനാല്‍ കപ്പ് ഇംഗ്ലണ്ടിനാണെന്നാണ്. 1966ലെ ലോകകപ്പും ഇംഗ്ലണ്ട് നേടിയിരുന്നു.

അദ്ദേഹത്തിന്റെ കണ്ടെത്തല്‍ നോക്കാം;

  • 1966ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത് റയല്‍ മാഡ്രിഡ്
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നേടിയത് മാഞ്ചസ്റ്റര്‍ സിറ്റി
  • വമ്പന്‍ ടീമായ ചെല്‍സി ലീഗില്‍ ഫിനിഷ് ചെയ്തത് അഞ്ചാം സ്ഥാനത്ത്
  • പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബേണ്‍ലി എഫ്‌.സിക്ക് യൂറോപ്പ ലീഗ് കളിക്കാന്‍ അവസരം ലഭിച്ചു
  • ആ വര്‍ഷം നടന്ന ലോകകപ്പ് കിരീടം നേടിയത് ഇംഗ്ലണ്ട്

ഈ ചരിത്രം 2018ലും ആവര്‍ത്തിച്ചു

  • യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്
  • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സിറ്റിക്ക്
  • ലീഗില്‍ ചെല്‍സി അഞ്ചാം സ്ഥാനത്ത്
  • ബേണ്‍ലി എഫ്‌.സിക്ക് യൂറോപ്പ ലീഗ് കളിക്കാന്‍ അവസരം

ഒപ്പം 2018ലും ലോകകപ്പ് നടക്കുന്നു. അതിനാല്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരാകും എന്നാണ് കാമ്പല്ലിന്റെ പ്രവചനം. ഏതായാലും ഇംഗ്ലണ്ട് ഈ ലോകകപ്പില്‍ മുന്നേറുകയാണ്. ഗ്രൂപ്പ് ജിയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഹാരി കെയിനിന്റെ നേതൃത്വത്തില്‍ എല്ലാവരും മികച്ച ഫോമിലും. ഗോള്‍വേട്ടക്കാരിലും കെയ്ന്‍ ഒന്നാമനാണ്. ഏതായാലും ചരിത്രം ആവര്‍ത്തിക്കുമോ എന്ന് നോക്കിയിരുന്നു കാണാം.

Tags:    

Similar News