ഇനിയേസ്റ്റ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു 

റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റതിന് പിന്നാലെ സ്‌പെയിന്‍ താരം ആന്‍ന്ദ്രെസ് ഇനിയേസ്റ്റ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 

Update: 2018-07-02 01:32 GMT
Advertising

റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റതിന് പിന്നാലെ സ്‌പെയിന്‍ താരം ആന്‍ന്ദ്രെസ് ഇനിയേസ്റ്റ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. സ്‌പെയിന്‍ ലോകകപ്പ് നേടിയ 2010ല്‍ ടീമിനായി വിജയഗോള്‍ നേടിയത് ഇനിയേസ്റ്റയായിരുന്നു. 131 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു അദ്ദേഹം.

13 ഗോളുകളും നേടി. ഒരു ലോക കിരീടവും രണ്ട് യൂറോ കിരീടങ്ങളും നേടിയ ടീമില്‍ അംഗമായിരുന്നു. റഷ്യക്കെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇനിയേസ്റ്റ ഇല്ലായിരുന്നു. പകരക്കാരനായാണ് അദ്ദേഹം കളത്തിലെത്തിയത്. 2006ലാണ് അദ്ദേഹം സ്‌പെയിന്‍ ദേശീയ ടീമില്‍ അരങ്ങേറ്റം നടത്തുന്നത്.

ഡേവിഡ് വിയ്യ, സാവി അലോണ്‍സോ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അദ്ദേഹം കളിക്കളത്തില്‍ തീര്‍ത്ത കെമിസ്ട്രി ഇന്നും മനോഹര ഓര്‍മകളാണ്. വ്യക്തിപരമായ നേട്ടങ്ങളെ മാറ്റിനിര്‍ത്തി എന്നും ടീമിനായി കളിച്ച താരമായിരുന്നു അദ്ദേഹം.ബാഴ്സലോണക്കായി പതിറ്റാണ്ടുകളായി പന്ത് തട്ടിയ അദ്ദേഹം ഈ അടുത്താണ് ചൈനയിലേക്ക് കൂടുമാറിയത്. ഇനിയെസ്റ്റ മാത്രമല്ല, പിക്വെ, സെര്‍ജി റാമോസ്, സെര്‍ജ്യോ ബുസ്കറ്റ്സ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കും ഇനിയൊരു ലോകകപ്പ് ഉണ്ടാകുമോ എന്ന് സംശയം.

Tags:    

Similar News