‘യൂറോപ്യന്‍ ഫുട്‌ബോളിനെ ശക്തിപ്പെടുത്തുന്നത് കുടിയേറ്റം; ഈ കണക്കുകള്‍ നോക്കൂ...

റഷ്യന്‍ ലോകകപ്പിലെ യൂറോപ്യന്‍ ടീമുകളില്‍ കുടിയേറ്റ താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാവുന്നു. ക്വാര്‍ട്ടറിലെത്തി നില്‍ക്കുന്ന ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റ താരങ്ങളുള്ളത്.

Update: 2018-07-05 08:05 GMT
Advertising

റഷ്യന്‍ ലോകകപ്പിലെ യൂറോപ്യന്‍ ടീമുകളില്‍ കുടിയേറ്റ താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാവുന്നു. ക്വാര്‍ട്ടറിലെത്തി നില്‍ക്കുന്ന ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റ താരങ്ങളുള്ളത്. അവിടുത്തെ ജനസംഖ്യയില്‍ 6.8 ശതമാനം കുടിയേറ്റക്കാരാണ്. ഫുട്‌ബോള്‍ ടീമില്‍ 78.3 ശതമാനവും. ശാക്കിരിയും മറ്റും അടങ്ങുന്ന സ്വിറ്റ്‌സര്‍ലന്‍ഡിനാണ് രണ്ടാം സ്ഥാനം. അവിടുത്തെ ജനസംഖ്യയില്‍ 24 ശതമാനമാണ് കുടിയേറ്റക്കാരുള്ളത്. എന്നാല്‍ ടീമിലെ കുടിയേറ്റ കളിക്കാരുടെ ശതമാനം 65.2ഉം.

റൊമേലു ലുക്കാകു മുന്നേറ്റ നിരയിലുളള ബെല്‍ജിയമാണ് മൂന്നാം സ്ഥാനത്ത്. 12 ശതമാനാണ് കുടിയേറ്റ ജനസംഖ്യ. ടീമില്‍ 47.8 ശതമാനം കുടിയേറ്റക്കാരും. ഹാരി കെയിന്‍ നയിക്കുന്ന ഇംഗ്ലണ്ടും തൊട്ടുപിന്നിലുണ്ട്. ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 9.2 ശതമാനമാണ് കുടിയേറ്റക്കാര്‍. ടീമില്‍ 47.8 ശതമാനവും. ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ജര്‍മ്മനിയാണ് തൊട്ടടുത്ത്. അവിടുത്തെ ജനസംഖ്യയില്‍ 11.3 ശതമാനം കുടിയേറ്റക്കാരും ടീമില്‍ 39.1 ശതമാനവുമാണ്.

പോര്‍ച്ചുഗല്‍, സ്‌പെയിന്‍, സ്വീഡന്‍, ഡെന്മാര്‍ക്ക്, എന്നീ ടീമുകളിലും പത്ത് ശതമാനത്തിലേറെ കുടിയേറ്റ താരങ്ങളാണ്. പോര്‍ച്ചുഗലില്‍ 30ഉം സ്‌പെയിന്‍, സ്വീഡന്‍ എന്നീ ടീമുകളില്‍ 17.4 ശതമാനവുമാണ്. 4.3 ശതമാനം മാത്രം കളിക്കാരുള്ള ഐസ്ലാന്‍ഡാണ് കുറഞ്ഞ കുടിയേറ്റക്കാരുള്ള യൂറോപ്യന്‍ ടീം. അതായത് ഈ പത്ത് ടീമുകളിലെ 230 താരങ്ങളില്‍ 83 കളിക്കാരും കുടിയേറ്റക്കാരാണ്.

കടപ്പാട് ടൈംസ് ഓഫ് ഇന്ത്യ

ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദവും ഇതിനോടകം നടന്നു കഴിഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഷാക്കയും ഷാക്കിരിയും പുലിവാല് പിടിച്ചതാണ്. കൊസോവന്‍ വംശജരായ ഇവര്‍ ഗോള്‍ ആഘോഷിക്കുന്നതിനിടെ അല്‍ബേനിയയുടെ പതാകയിലുള്ള ചിഹ്നം ഉയര്‍ത്തിക്കാട്ടിയതാണ് വിവാദമായത്. ഇരുവരും സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കുടിയേറിയതാണ്. ബെല്‍ജിയത്തിന്‌റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റൊമേല ലുക്കാക്കു അടുത്തിടെ വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു, കളിയും ടീമും നല്ല പോലെ പോവുകയാണെങ്കില്‍ അവര് എന്നെ ബെല്‍ജിയം സ്‌ട്രേക്കര്‍ എന്ന് വിളിക്കും, ഇനി അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എന്നെ അങ്ങനെ വിളിച്ചെന്ന് വരില്ല. ലുക്കാക്കുവിനെപ്പോലെ വന്‍ താരങ്ങളും കുടിയേറ്റക്കാരാണ്.

ये भी पà¥�ें- ഷാക്കക്കും ഷാക്കിരിക്കും പിഴയടക്കാന്‍ പിരിവുമായി അല്‍ബേനിയയും കൊസോവയും

Tags:    

Similar News