ലോകകപ്പ് സെമിയില്‍ ടോട്ടനം കളി
ലോകകപ്പ് സെമിഫൈനലിലേക്ക് കടക്കുന്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഇംഗ്ലീഷ് ക്ലബായ ടോട്ടനം ഹോട്സ്പറായിരിക്കും. സെമി കളിക്കുന്ന ടീമുകളില്‍ 9 ടോട്ടനം താരങ്ങളാണ് ഉള്ളത്.
ലോകകപ്പ് സെമിഫൈനലിലേക്ക് കടക്കുന്പോള്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഇംഗ്ലീഷ് ക്ലബായ ടോട്ടനം ഹോട്സ്പറായിരിക്കും. സെമി കളിക്കുന്ന ടീമുകളില്‍ 9 ടോട്ടനം താരങ്ങളാണ് ഉള്ളത്. മറ്റേതൊരു ക്ലബിനേക്കാള്‍ മുകളിലാണ് താരങ്ങളുടെ എണ്ണം.
സെമി ഫൈനല്‍ മത്സരങ്ങളിലെ ടീമംഗങ്ങളില്‍ നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടനം ഹോട്സ്പറില്‍ നിന്ന് ഒരു ആദ്യ ഇലവനുണ്ടാക്കാം. അവരുടെ നിലവിലെ ഒന്പത് താരങ്ങളും രണ്ട് മുന്‍ താരങ്ങളും സെമിയില്‍ കളിക്കുന്നു. ഇംഗ്ലണ്ടില്‍ തന്നെയാണ് ഏറ്റവുമധികം പേരുള്ളത്. അഞ്ച് താരങ്ങള്‍. നായകന്‍ ഹാരി കെയ്ന്‍, ഡാലെ അലി, എറിക് ഡയര്‍, കീരണ്‍ ട്രിപ്പെയര്‍, ഡാനി റോസ് എന്നിവരാണ് ഇംഗ്ലണ്ടിലെ ടോട്ടനം അംഗങ്ങള്‍.
ബെല്‍ജിയത്തിലുള്ളത് മൂന്ന് പേര്‍. ടോബി ആല്‍ഡര്‍വെയര്‍ല്‍ഡ്, വെര്‍ട്ടോംഗന്‍, മൌസ ഡെംബലെ എന്നിവര്‍. ഫ്രാന്‍സിന്‍റെ നായകന്‍ ഹ്യൂഗോ ലോറിസാണ് ടോട്ടനത്തിന്‍റെയും നായകന്‍. ക്രൊയേഷ്യയിലാണ് ടോട്ടനം പ്രതിനിധിയില്ലാത്തത്. എന്നാല്‍ ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചും വെദ്രാന്‍ കോര്‍ലുക്കയും ടോട്ടനത്തിന്‍റെ മുന്‍ താരങ്ങളാണ്. ഫ്രാന്‍സും ഇംഗ്ലണ്ടുമാണ് ഫൈനലില്‍ മത്സരിക്കുന്നതെങ്കില്‍ ടോട്ടനത്തിന് സന്തോഷിക്കാനേറെയുണ്ട്. കപ്പുയര്‍ത്തുന്ന നായകന്‍ ഏതെങ്കിലുമൊരു ടോട്ടനം താരമാകും. വലിയ യൂറോപ്യന്‍ ക്ലബുകള്‍ക്കൊന്നുമില്ലാത്ത നേട്ടമാണ് ടോട്ടനം കരസ്ഥമാക്കിയിരിക്കുന്നത്. മൌറോ പൊറ്റച്ചീനോ എന്ന പരിശീലകന് കീഴില്‍ ടോട്ടനം നടത്തുന്ന മികച്ച പ്രകടനത്തിന് തെളിവാണ് ലോകകപ്പിലെ ഈ മുന്നേറ്റം.