ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രൊയേഷ്യ ഫൈനലില്‍

മരിയോ മാന്‍സൂകിച്ചാണ് ക്രൊയേഷ്യയുടെ വിജയ ഗോള്‍ നേടിയത്

Update: 2018-07-11 21:17 GMT
Advertising

ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രൊയേഷ്യ ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ ഫൈനല്‍ പ്രവേശം. ആദ്യപകുതിയിൽ കീറൻ ട്രിപ്പിയർ (5–ാം മിനിറ്റ്) നേടിയ ഗോളിൽ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (68), എക്സ്ട്രാ ടൈമിൽ മരിയോ മാൻസൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്. ജൂലൈ 15ന് നടക്കുന്ന ഫൈനലിൽ ഫ്രാൻസാണ് ക്രൊയേഷ്യയുടെ എതിരാളികൾ. ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

ഇംഗ്ലണ്ടാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.‍ കീര്യന്‍ ട്രിപ്പിയറാണ് ഫ്രീകക്കിലൂടെ ഗോള്‍ നേടിയത്. അഞ്ചാമത്തെ മിനിറ്റില്‍ ക്രൊയേഷ്യയുടെ ഗോള്‍ പോസ്റ്റില്‍ നിന്ന് 20 വാര അകലെ നിന്നെടുത്ത ഫ്രീകിക്കലാണ് ട്രിപ്പിയര്‍ സ്കോര്‍ ചെയ്തത്. ജെസ്സെ ലിംഗാര്‍ഡിനെ ഫൗള്‍ ചെയ്തതിനുള്ള ഫ്രീ കിക്കാണ് ട്രിപ്പിയര്‍ ഗോളാക്കിയത്. 2006 ല്‍ ബെക്കാം ഇക്വഡോറിനെതിരെ നേടിയ ഗോളിന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം ലോകകപ്പില്‍ ഫ്രീകിക്ക് നേരിട്ട് ഗോളാക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി ട്രിപ്പിയറിന്റെ ആദ്യ ഗോളാണിത്.

യുവാന്‍ പെരിസിച്ചാണ് ക്രൊയേഷ്യയുടെ 68 മിനിറ്റില്‍ സമനില ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് വ്രസാല്‍ക്കോ ഉയര്‍ത്തി നല്‍കിയ പന്ത് ഇംഗ്ലണ്ട് താരം വാള്‍ക്കറുടെ തലയ്ക്ക് മുകളിലൂടെ കാല്‍വെച്ച് പോസ്റ്റിലേക്കിടുകയായിരുന്നു.

Full View

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ക്രൊയേഷ്യ ലീഡ് നേടുന്നു. ഇംഗ്ലീഷ് പ്രതിരോധത്തിലെ അശ്രദ്ധ മുതലെടുത്താണ് മാന്‍സൂക്കിച്ച് ക്രൊയേഷ്യക്ക് ലീഡ് നേടികൊടുത്തത്‌. ഇവാൻ പെരിസിച്ചിന്റെ പാസിൽനിന്ന് മാൻസൂക്കിന്റെ ക്ലോസ് റേഞ്ചര്‍.

Tags:    

Similar News