കയ്യടിക്കണം ഈ ക്രൊയേഷ്യന്‍ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ക്ക്
ചരിത്രത്തിലാദ്യമായി ലോകകപ്പ് കലാശപ്പോരിന് അര്‍ഹത നേടിയതിന്റെ ആഘോഷത്തിലാണ് ക്രൊയേഷ്യ.
ചരിത്രത്തിലാദ്യമായി ലോകകപ്പ് കലാശപ്പോരിന് അര്‍ഹത നേടിയതിന്റെ ആഘോഷത്തിലാണ് ക്രൊയേഷ്യ. ഫുട്‌ബോളിന് ഏറെ ആരാധകരുണ്ട് ഈ കൊച്ചുയൂറോപ്യന്‍ രാജ്യത്ത്. കളി കാണുന്നവരാണ് ഏറെക്കുറെ ക്രൊയേഷ്യക്കാരും. ക്രൊയേഷ്യന്‍ അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ കളി കാണലാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറല്‍. ക്രൊയേഷ്യയിലെ സാക്രബ് അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥരാണ് ഈ വീഡിയോയിലുള്ളത്.
ക്വാര്‍ട്ടറില്‍ റഷ്യക്കെതിരായ മത്സരമാണ് ഇവര്‍ കാണുന്നത്. കളി കാണുന്നതിനിടെ അതും നിര്‍ണായക സമയത്ത്( പെനല്‍റ്റി ഷൂട്ടൗട്ട്) ഫയര്‍ അലാം മുഴങ്ങുന്നതും പിന്നാലെ സ്‌പോട്ടിലേക്ക് വാഹനമെടുത്ത് ഉദ്യോഗസ്ഥരെല്ലാം ഓടുന്നതുമാണ് വീഡിയോയിലുള്ളത്. വൈകാരികമായേക്കാവുന്ന ഇത്തരം സന്ദര്‍ഭങ്ങളിലും കാര്യത്തിലേക്ക് പ്രവേശിച്ച ഈ ഉദ്യോഗസ്ഥരെ പുകഴ്ത്തുകയാണ് സൈബര്‍ ലോകം. ചിത്രത്തിന്റെ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. ഒരു ലോകകപ്പിന്റെ കലാശപ്പോരിന് ആദ്യമായാണ് ക്രൊയേഷ്യ യോഗ്യത നേടുന്നത്.
ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ക്രൊയേഷ്യ ഫൈനലിലെത്തുന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ക്രൊയേഷ്യ അധിക സമയത്തെ രണ്ടാം ഗോളില്‍ വിജയക്കൊടിപ്പാറിക്കുന്നത്.
Croatian firefighters 👊#WorldCup #CROENG #croatia #ENGCRO #Eng #Perisic pic.twitter.com/I1XmGMrTub
— TejKaran Prajapati (@TKprajapati_) July 12, 2018