കണ്ണീരുണങ്ങാതെ ഇംഗ്ലണ്ട്
കാല്‍പന്ത് കളിയുടെ ജന്മദേശം. ഫുട്‌ബോളിന് നിരവധി സംഭാവന നല്‍കിയ രാജ്യം. പ്രീമിയര്‍ ലീഗ് പോലുള്ള ചാംപ്യന്‍ഷിപ്പിന് വേദിയാകുന്ന ഇടം. എന്നിട്ടും ഇംഗ്ലണ്ടിന് ലോകകപ്പ് നിരാശയുടെ വേദിയാണ്...
എന്നും ഒട്ടേറെ പ്രതീക്ഷകളുമായി എത്തുന്നവരാണ് ഇംഗ്ലണ്ട്. എന്നാല്‍ ഭാഗ്യം അവരെ കൈവിടും. ഏറ്റവും മികച്ച താരങ്ങളുണ്ടായിട്ടും എല്ലാ കാലത്തും നിരാശമാത്രമായിരുന്നു ബാക്കി.
കാല്‍പന്ത് കളിയുടെ ജന്മദേശം. ഫുട്‌ബോളിന് നിരവധി സംഭാവന നല്‍കിയ രാജ്യം. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പ്രീമിയര്‍ ലീഗ് പോലുള്ള ചാംപ്യന്‍ഷിപ്പിന് വേദിയാകുന്ന ഇടം. എല്ലാമായിട്ടും അവരസരത്തിനൊത്ത് മികവ് കാണിക്കാന്‍ കഴിയാതെ വരുന്നതാണ് ഇംഗ്ലണ്ടിന് എക്കാലത്തും തിരിച്ചടി.
ഒടുവില്‍ ഹാരി കെയ്‌നിന്റെ മികവില്‍ കിരീട വരള്‍ച്ചക്ക് അറുതിവരുത്താമെന്ന് കരുതി ഇറങ്ങിയ ഗാരത് സൗത്ത് ഗേറ്റിനും പിഴച്ചു
1966 ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ പശ്ചിമ ജര്‍മനിയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ച് കിരീടമുയര്‍ത്തിയതിന് ശേഷം അഞ്ച് പതിറ്റാണ്ടിനിടെ അവര്‍ക്ക് മറ്റൊരു കിരീടം നേടായിട്ടില്ല. ഇത്തവണ കപ്പിനും ചുണ്ടിനുമിടയില്‍ എല്ലാം കൈവിട്ടു. 1950 ലാണ് ഇംഗ്ലണ്ട് ലോകകപ്പിനെത്തുന്നത്. 1950, 1958, 2014 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. 1974, 78, 94 ലോകകപ്പുകളില്‍ യോഗ്യതയും നേടിയില്ല. ഒമ്പത് തവണ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ചു. 1966 ല്‍ ചാംപ്യന്മാരായപ്പോള്‍ 1990 ലും 2018 ലും സെമിവരെയെത്തി.
ये à¤à¥€ पà¥�ें- ചരിത്രം സൃഷ്ടിച്ച് ക്രൊയേഷ്യയുടെ ഫൈനല്‍ പ്രവേശം
ബോബി ചാള്‍ട്ടന്‍, ബെക്കാം, ജെറാഡ്, റൂണി, മൈക്കിള്‍ ഓവന്‍ തുടങ്ങി പ്രതിഭാധനരായ ഒട്ടേറെ താരങ്ങളെ ലോകം കണ്ടു. ഒടുവില്‍ ഹാരി കെയ്‌നിന്റെ മികവില്‍ കിരീട വരള്‍ച്ചക്ക് അറുതിവരുത്താമെന്ന് കരുതി ഇറങ്ങിയ ഗാരത് സൗത്ത് ഗേറ്റിനും പിഴച്ചു. നിര്‍ഭാഗ്യങ്ങളുടെ ചുഴിയില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഇംഗ്ലണ്ട് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.