വര്‍ണവെറിയും വംശീയതയും ഒഴിവാക്കണമെന്ന് ഫ്രാന്‍സിനോട് സോഷ്യല്‍മീഡിയ 

യൂറോപ്യന്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത് ഫ്രാന്‍സിലായിരുന്നു. 

Update: 2018-07-16 11:58 GMT
Advertising

4-2ന്റെ ആധികാരിക ജയത്തോടെ ക്രൊയേഷ്യയെ തോല്‍പിച്ച് ഫ്രാന്‍സ് കിരീടത്തില്‍ മുത്തമിട്ടു. ഫ്രാന്‍സിന്റെ ഈ കിരീട നേട്ടം തന്നെയാണ് ഇന്നും ഇന്നലെയുമായി സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. ഫ്രാന്‍സിന്റെ ഈ ലോകകപ്പ് വിജയത്തില്‍ കുടിയേറ്റക്കാര്‍ക്കും നിര്‍ണായക പങ്കുണ്ട്. യൂറോപ്യന്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത് ഫ്രാന്‍സിലായിരുന്നു. 78.3 ശതമാനമായിരുന്നു ടീം ഫ്രാന്‍സിലെ കുടിയേറ്റ നിരക്ക്. ജനസംഖ്യയില്‍ 6.8 ശതമാനവും. അതുകൊണ്ട് തന്നെ ഫ്രാന്‍സിന്റെ വിജയത്തോടൊപ്പം അവരുടെ കുടിയേറ്റ നയത്തെയും സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ये भी पà¥�ें- ‘യൂറോപ്യന്‍ ഫുട്‌ബോളിനെ ശക്തിപ്പെടുത്തുന്നത് കുടിയേറ്റം; ഈ കണക്കുകള്‍ നോക്കൂ...

ഇത്തരം അഭിപ്രായങ്ങളെ അനുകൂലിച്ചുംപ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. എല്ലാം കൊണ്ടും മഹത്തായ നേട്ടമായിരുന്നു ഫ്രാന്‍സിന്‍റെത് എന്ന് ചിലര്‍ വ്യക്തമാക്കുന്നു. ഫ്രാന്‍സിലെതില്‍ ഒതുങ്ങാതെ കുടിയേറ്റക്കാര്‍ ഏറെയുള്ള ബെല്‍ജിയം, ഇംഗ്ലണ്ട് എന്നീ ടീമുകളും നേട്ടം കൊയ്തുവെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവിടെങ്ങളില്‍ കുടിയേറ്റക്കാരോടുള്ള സമീപനം ശരിയായ രീതിയിലാണോ എന്ന് പരിശോധിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. ഏതായാലും ഇത്തരം അഭിപ്രായപ്രകടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്. വൈറലായ ചില അഭിപ്രായങ്ങള്‍ കാണാം..

Tags:    

Similar News