ചാമ്പ്യന്‍ടീം ഫ്രാന്‍സ് തന്നെ

ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ നിരകളിലൊന്ന്. യുവനിരയുടെ കരുത്ത്. വേഗത, അതായിരുന്നു ഫ്രാന്‍സിന്റെ കൈമുതല്‍. പതിനൊന്ന് പേരെ മികച്ച താരങ്ങളെ മൈതാനത്തിറക്കിയാലും അതുപോലെ ഇറക്കാന്‍ പറ്റുന്ന മറ്റൊരു നിര...

Update: 2018-07-16 03:17 GMT
ലോകകപ്പുമായി ഫ്രാന്‍സ് 
Advertising

ഈ ലോകകപ്പില്‍ സ്ഥിരതപുലര്‍ത്തിയ ടീമുകളിലൊന്നായിരുന്നു ഫ്രാന്‍സ്. ഗ്രൂപ്പ് ഘട്ടങ്ങളില്‍ ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ച് പിന്നീടുള്ള ഘട്ടങ്ങളില്‍ ആക്രമണത്തിലൂടെ മത്സരങ്ങള്‍ സ്വന്തമാക്കുന്നതായിരുന്നു ശൈലി.

ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ നിരകളിലൊന്ന്. യുവനിരയുടെ കരുത്ത്. വേഗത, അതായിരുന്നു ഫ്രാന്‍സിന്റെ കൈമുതല്‍. പതിനൊന്ന് പേരെ മികച്ച താരങ്ങളെ മൈതാനത്തിറക്കിയാലും അതുപോലെ ഇറക്കാന്‍ പറ്റുന്ന മറ്റൊരു നിര പുറത്തിരിക്കുന്ന കാഴ്ച. ദിദിയര്‍ ദെഷാംപ്‌സ് അണിയിച്ചൊരുക്കിയ ഫ്രഞ്ച് ആര്‍മി ഗ്രൂപ്പ് ഘട്ടത്തില്‍ ഡെന്മാര്‍ക്കിനോട് സമനില വഴങ്ങി പെറുവിനെയും ആസ്‌ത്രേലിയയെയും തോല്‍പിച്ച് പ്രീ ക്വാര്‍ട്ടറില്‍. അവിടെ അര്‍ജന്റീനയെ മൂന്നിനെതിരെ നാല് ഗോളിന് മുട്ടുകുത്തിച്ചു.

Full View

ക്വാര്‍ട്ടറില്‍ യുറൂഗ്വെയെ രണ്ട് ഗോളിനും സെമിയില്‍ ബെല്‍ജിയത്തെ ഒരു ഗോളിനും തോല്‍പ്പിച്ചു. ഫൈനലില്‍ ക്രൊയേഷ്യയെ തന്ത്രപരമായി നേരിട്ട് കിരീടത്തിലേക്കും. മത്സരത്തില്‍ അവസരങ്ങള്‍ക്കായി കാത്ത് നില്‍ക്കുന്നതായിരുന്നു ഫ്രാന്‍സിന്റെ ശൈലി. പന്തടക്കവും പാസും നോക്കാതെ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതെ ഗോളാക്കി മാറ്റുന്ന കാഴ്ച. അതായിരുന്നു അവരെ വീണ്ടും കിരീടത്തിലേക്ക് എത്തിച്ചത്. 1998 ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം 2006 ഫൈനില്‍ ഇറ്റലിയോട് തോറ്റുമടങ്ങി. 12 വര്‍ഷം വീണ്ടും ഒരു ഫൈനല്‍ കളിക്കാന്‍ അവസരം വന്നപ്പോള്‍ വീണ്ടുമൊരു അബദ്ധം ആവര്‍ത്തിക്കാന്‍ ഇടവരുത്താതെ അവര്‍ ആ സ്വപ്നം സാക്ഷാത്കരിച്ചു.

2022 ല്‍ ഖത്തറില്‍ പുതിയൊരു ചാംപ്യന്‍ ഉദയം കൊള്ളുന്നത് വരെ എല്ലാവരുടെയും മനസ്സില്‍ റഷ്യയിലെ ഫ്രഞ്ച് വിപ്ലവം മായാതെ നില്‍ക്കും.

Tags:    

Similar News