റൊണാള്‍ഡോക്ക് പണികൊടുത്ത റയലിന് സിദാന്‍ വഴി യുവന്റസിന്റെ മറുപടി

യുവന്റസിന്റെ സ്‌പോര്‍ട്ടിംങ് ഡയറക്ടറായി സിദാന്‍ അടുത്ത ഒക്ടോബറില്‍ എത്തുമെന്നാണ് സൂചന. റൊണാള്‍ഡോക്ക് പിന്നാലെ സിദാന്‍ കൂടി എത്തുന്നതിന്‍റെ ആവേശത്തിലാണ് യുവന്‍റസ് ആരാധകര്‍.

Update: 2018-07-18 07:28 GMT
Advertising

ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിട്ടു എന്നതിനേക്കാള്‍ റയല്‍മാഡ്രിഡ് പുറത്തേക്ക് തുറന്നിട്ട വഴിയിലൂടെ അദ്ദേഹം പുറത്തുപോയി എന്നതാകും കൂടുതല്‍ ശരി. വിടുതല്‍ തുക 100 കോടി യൂറോയില്‍ നിന്ന് 12 കോടി യൂറോയാക്കി കുറച്ചത് തന്നെ ക്രിസ്റ്റ്യാനോക്ക് നല്‍കിയ കൃത്യമായ സൂചനയായിരുന്നു. ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസുമായുള്ള അഭിപ്രായവ്യത്യാസങ്ങളും റോണോക്ക് തിരിച്ചടിയായി. എന്നാല്‍ നേരെ മറിച്ചായിരുന്നു സിനദിന്‍ സിദാന്റെ കാര്യം.

ये भी पà¥�ें- റൊണാള്‍ഡോ റയല്‍ വിട്ടു, ഇനി യുവന്റസില്‍ 

ये भी प�ें-
റയല്‍മാഡ്രിഡ് പരിശീലക സ്ഥാനം സിദാന്‍ ഒഴിഞ്ഞു

തുടര്‍ച്ചയായി മൂന്നു തവണ റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാക്കി അജയ്യനായി നില്‍ക്കുമ്പോഴാണ് റയല്‍ മാഡ്രിഡ് അധികൃതരെ പോലും ഞെട്ടിച്ച സിദാന്റെ പടിയിറക്കം. അദ്ദേഹം ക്ലബിന്റെ പരിശീലക സ്ഥാനത്തു നിന്നും രാജിവെക്കുന്ന വിവരത്തെക്കുറിച്ച് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് സൂചനകളെങ്കിലുമുണ്ടായിരുന്നത്. സിനദിന്‍ സിദാന്‍ പഴയ തട്ടകമായ യുവന്റസിലേക്ക് മടങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

യുവന്റസിന്റെ സ്‌പോര്‍ട്ടിംങ് ഡയറക്ടറായി സിദാന്‍ അടുത്ത ഒക്ടോബറില്‍ എത്തുമെന്നാണ് സ്പാനിഷ് ഓണ്‍ലൈന്‍ പത്രമായ Libertad Digital റിപ്പോര്‍ട്ടു ചെയ്യുന്നത്. സിദാനുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തെ ഉദ്ദരിച്ചാണ് ഓണ്‍ലൈന്‍ പത്രം വാര്‍ത്ത നല്‍കിയിരിക്കുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ സിദാന്‍ കൂടി എത്തുന്നതോടെ പൂ ചോദിച്ച് പൂക്കാലം കിട്ടിയവരുടെ അവസ്ഥയിലാണ് യുവന്റസ് ആരാധകര്‍.

2001ല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതിന് മുമ്പ് അഞ്ച് വര്‍ഷത്തോളം യുവന്റസിന്റെ താരമായിരുന്നു സിദാന്‍. ഫ്രാന്‍സ് 1998ല്‍ ലോകകപ്പും 2000ത്തില്‍ യൂറോ കപ്പും നേടുമ്പോള്‍ യുവന്റസിന്റെ താരമായിരുന്നു സിനദിന്‍ സിദാന്‍. യുവന്റസിനുവേണ്ടി സീരി എ കിരീടം രണ്ട് തവണയും സൂപ്പര്‍ കപ്പ്, ഇറ്റാലിയന്‍ കപ്പ്, ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് എന്നിവ ഓരോ തവണയും നേടാന്‍ സിദാനായിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ ആരംഭിച്ച ഫുട്‌ബോള്‍ മാജിക്ക് പരിശീലകന്റെ കുപ്പായത്തിലും തുടരുന്ന സിദാന്‍ യുവന്റസിനുവേണ്ടി എന്തെല്ലാം കരുതിവെച്ചിട്ടുണ്ടെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും.

Tags:    

Similar News