അവധിക്ക്‌ ശേഷം ക്രിസ്റ്റ്യാനൊ കൊടുത്ത ടിപ്പില്‍ അമ്പരന്ന്‌ ഹോട്ടല്‍ ജീവനക്കാര്‍  

ലോകകപ്പ്‌ മത്സരങ്ങള്‍ക്ക്‌ ശേഷം റൊണാള്‍ഡോ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ചത്‌ ഗ്രീക്കിലായിരുന്നു.   

Update: 2018-07-21 10:41 GMT
Advertising

മറ്റു കളിക്കാരില്‍ നിന്ന്‌ വ്യത്യസ്‌തനാണ്‌ താനെന്ന്‌ അടുത്തിടെയാണ്‌ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കിയത്‌. കളിക്കളത്തിലായാലും പുറത്തായാലും ആരാധകരുടെ പ്രിയ സിആര്‍7 അങ്ങനെയാണ്‌. ഗ്രീക്കിലെ ഒരു ആഡംബര ഹോട്ടലില്‍ റൊണാള്‍ഡോ കൊടുത്ത ടിപ്പിനെ സംബന്ധിച്ചാണ്‌ ഇപ്പോഴത്തെ ചര്‍ച്ച. ലോകകപ്പ്‌ മത്സരങ്ങള്‍ക്ക്‌ ശേഷം റൊണാള്‍ഡോ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ചത്‌ ഗ്രീക്കിലായിരുന്നു. ഇവിടുത്തെ ഒരു ആഡംബര ഹോട്ടലിനാണ്‌ അവധി കഴിഞ്ഞ്‌ റൊണാള്‍ഡോ പോയപ്പോള്‍ വന്‍ തുക ടിപ്പ്‌ കൊടുത്തത്‌.

ഗ്രീക്കിലെ ഒരു ഓണ്‍ലൈന്‍ സ്‌പേര്‍ട്‌സ്‌ മാഗസിന്‍ റിപ്പോര്‍ട്ട്‌ പ്രകാരം 17,850 യൂറോ(അതായാത്‌ 16 ലക്ഷം)യാണ്‌ റൊണാള്‍ഡോ ഹോട്ടല്‍ ജീവനക്കാര്‍ക്ക്‌ ടിപ്പ്‌ കൊടുത്തത്‌. പത്ത്‌ ദിവസമാണ്‌ താരം ഗ്രീക്കില്‍ തങ്ങിയത്‌. അദ്ദേഹം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായിരുന്നു. താരം തന്നെ ഇന്‍സ്റ്റ്‌ഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളായിരുന്നു അവ. അടുത്തിടെയാണ്‌ താരം ഒമ്പത്‌ വര്‍ഷത്തെ റയല്‍ മാഡ്രിഡിലെ തന്റെ സേവനം അവസാനിപ്പിച്ച്‌ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലെത്തിയത്‌.

വന്‍ വരവേല്‍പ്പായിരുന്നു താരത്തിന്‌ യുവന്റസില്‍ നിന്ന്‌ ലഭിച്ചത്‌. യുവന്റസില്‍ നടന്ന അവതരണ ചടങ്ങിനിടെയാണ്‌ താരം താന്‍ മറ്റു കളിക്കാരില്‍ നിന്ന്‌ വ്യത്യസ്‌തനാണെന്ന്‌ വ്യക്തമാക്കിയത്‌. യുവന്റസ്‌ കുപ്പായത്തില്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം മാത്രമല്ല എല്ലാ കിരീടങ്ങളുമാണ്‌ തന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കിയിരുന്നു.

ശാരീരികമായി, മാനസികമായി, വൈകാരികമായി ഞാന്‍ ഫിറ്റാണ്‌, അതുകൊണ്ടൊക്കെയാണ്‌ ഇവിടെ എത്തിയതും അതില്‍ അഭിമാനിക്കുന്നതെന്നും റൊണാള്‍ഡോ പറയുന്നു. ഇപ്പോള്‍ എന്റെ പ്രായത്തില്‍ കരിയര്‍ അവസാനിച്ചുവെന്ന്‌ കരുതുന്ന കളിക്കാരില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തനാണ്‌ ഞാന്‍. ആ വ്യത്യാസം എനിക്ക്‌ തെളിയിക്കേണ്ടതുണ്ട്‌, 23കാരനല്ല, 33കാരനാണ്‌ അതിനാല്‍ തന്നെ എന്നെ സംബന്ധിച്ച്‌ കാര്യങ്ങള്‍ വൈകാരികമാണെന്നും റൊണാള്‍ഡോ വ്യക്തമാക്കിയിരുന്നു.

ये भी पà¥�ें- എന്തിന്‌ റയല്‍വിട്ടു, യുവന്‍റസിലെന്ത്; ക്രിസ്റ്റ്യാനോ പറയുന്നു...  

Tags:    

Similar News