റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍ ഫിഫ പ്രഖ്യാപിച്ചു 

റൊണാള്‍ഡോയേയും മെസിയേയും ഉള്‍പ്പടെ മറികടന്നാണ് പവാര്‍ഡ് നേട്ടം സ്വന്തമാക്കിയത്

Update: 2018-07-26 06:19 GMT
Advertising

റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍ ഫിഫ പ്രഖ്യാപിച്ചു. ഫ്രഞ്ച് പ്രതിരോധ താരം ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഗോളാണ് കഴിഞ്ഞ ലോകകപ്പിലെ മികച്ച ഗോളായി ഫിഫ തെരഞ്ഞെടുത്തത്. കൊളംബിയയുടെ യുവാന്‍ ക്വിന്റാരോയുടെ ഗോള്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ലുക്കാ മോഡ്രിച്ചിന്റെ ഗോളാണ് മൂന്നാം സ്ഥാനത്തേക്ക് ഫിഫ തിരഞ്ഞെടുത്തത്. റൊണാള്‍ഡോയേയും മെസിയേയും ഉള്‍പ്പടെ മറികടന്നാണ് പവാര്‍ഡ് നേട്ടം സ്വന്തമാക്കിയത്. അര്‍ജന്റീനക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരം ബെഞ്ചമിന്‍ പവാര്‍ഡ് തൊടുത്തുവിട്ട ലോംഗ് റേഞ്ച് ഗോളാണ് കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍.

കൊളംബിയയുടെ ജുവാന്‍ ക്വിന്റേരോ ജപ്പാനെതിരെ നേടിയ ഗോളാണ് മികച്ച രണ്ടാം ഗോള്‍. ജപ്പാന്‍ പ്രതിരോധ മതിലിനെ തന്ത്രപൂര്‍വ്വം മറികടന്നായിരുന്നു ക്വിന്റേരോയുടെ ഗോള്‍. ക്രൊയേഷ്യന്‍ നായകന്‍ ലുക്കാ മോഡ്രിച്ച് അര്‍ജന്റീനക്കെതിരെ നേടിയ ഗോള്‍ മൂന്നാം സ്ഥാനം നേടി. ലോകകപ്പിലെ മികച്ച ഗോള്‍ പുരസ്കാരം ഫിഫ ആരംഭിച്ചത് 2006ല്‍. അതിന് ശേഷം ഇതാദ്യമായാണ് ഒരു യൂറോപ്യന്‍ താരം നേട്ടം സ്വന്തമാക്കുന്നത്. ആ റെക്കോര്‍ഡും 22കാരനായ ബെഞ്ചമിന്‍ പവാര്‍ഡിന് സ്വന്തം. ആരാധകര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ഫിഫ മികച്ച ഗോള്‍ കണ്ടെത്തിയത്.

Full View
Tags:    

Similar News