ഇന്ത്യക്ക് ചരിത്ര വിജയം; അര്‍ജന്‍റീനയെ തകര്‍ത്തെറിഞ്ഞു

ഇരുപത് വയസിന് താഴെയുള്ളവരുടെ കോടിഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ചരിത്ര ജയം. ലാറ്റിനമേരിക്കൻ കരുത്തരായ അർജന്‍റീനയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 

Update: 2018-08-06 04:10 GMT
Advertising

ഇരുപത് വയസിന് താഴെയുള്ളവരുടെ കോടിഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് ചരിത്ര ജയം. ലാറ്റിനമേരിക്കൻ കരുത്തരായ അർജന്‍റീനയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഇന്ത്യൻ ജയം. റഹീം അലിയും ദീപക് ടാന്‍ഗ്രിയുമാണ് ഇന്ത്യക്കായി ഗോൾ നേടിയത്. അനികേത് യാദവ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ പത്ത് പേരുമായാണ് ഇന്ത്യ അവസാന അരമണിക്കൂര്‍ കളിച്ചത്.

അണ്ടര്‍ 20 ലോകകപ്പ് ആറു തവണ ഉയര്‍ത്തിയ അര്‍ജന്‍റീനയെയാണ് ഇന്ത്യന്‍ പുലിക്കുട്ടികള്‍ തകര്‍ത്തെറിഞ്ഞത്. കഴിഞ്ഞ ദിവസം വെനസ്വേലയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയാണ് ഇന്ത്യ അടുത്ത ഘട്ടത്തിലേക്ക് എത്തിയത്. അര്‍ജന്‍റീന ഇന്ത്യക്ക് വന്‍ വെല്ലുവിളിയായിരുന്നെങ്കിലും ലാറ്റിനമേരിക്കന്‍ കരുത്തന്‍മാരുടെ അടിവേര് വെട്ടിയാണ് നീലപ്പട മൈതാനം വിട്ടത്. കളി തുടങ്ങി നാലാം മിനിറ്റില്‍ ദീപക് ടാന്‍ഗ്രിയാണ് അര്‍ജന്‍റീനയുടെ നെഞ്ചില്‍ ആദ്യ വെടി പൊട്ടിച്ചത്. 54 ാം മിനിറ്റില്‍ അനികേത് യാദവ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നതിന് 68 ാം മിനിറ്റില്‍ അന്‍വര്‍ അലിയിലൂടെയാണ് ഇന്ത്യ പകരംവീട്ടയത്. ഒടുവില്‍ 72 ാം മിനിറ്റിലാണ് അര്‍ജന്‍റീനയുടെ ആശ്വാസ ഗോള്‍ പിറന്നത്.

അവസാന അരമണിക്കൂറിലേറെ പത്തു പേരുമായി കളിക്കേണ്ടി വന്നെങ്കിലും അര്‍ജന്‍റീനയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചാണ് ഇന്ത്യന്‍ ടീം കരുത്ത് തെളിയിച്ചത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാനുള്ള അര്‍ജന്‍റീനയുടെ ഒരു ശ്രമം ക്രോസ് ബാറിലിടിച്ച് തകരുകയും ചെയ്തതോടെ ടീം ഇന്ത്യ വിജയമാഘോഷിച്ചു.

Tags:    

Similar News