മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി
. നേരത്തെ ബ്രൈറ്റണ്‍ 3-2ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയിന്റുമായി പതിമൂന്നാമതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത മൂന്നുഗോളിനാണ് ഹോംഗ്രൗണ്ടില്‍ വെച്ച് നടന്ന മത്സരത്തില്‍ ടോട്ടന്‍ഹാം യുണൈറ്റഡിനെ തോല്‍പ്പിച്ചത്. നേരത്തെ ബ്രൈറ്റണ്‍ 3-2ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയിന്റുമായി പതിമൂന്നാമതാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
ആറ് മാറ്റങ്ങളുമായാണ് ടോട്ടന്‍ഹാമിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇറങ്ങിയത്. രണ്ടാംപകുതിയിലായിരുന്നു ടോട്ടനം യുണൈറ്റഡിനെ തകര്‍ത്തു കളഞ്ഞത്. അമ്പതാം മിനുറ്റില്‍ കോര്‍ണറില്‍ തലവെച്ച് ഹാരി കെയ്ന്‍ ടോട്ടനത്തെ മുന്നിലെത്തിച്ചു. അമ്പത്തിരണ്ടാം മിനുറ്റിലും എണ്‍പത്തിനാലാം മിനുറ്റിലും ഗോളുകള്‍ നേടിയ മോറ യുണൈറ്റഡിന്റെ തോല്‍വി ഉറപ്പിച്ചു.
മൗറീന്യോയുടെ ടീം ആദ്യമായാണ് ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍ക്കുന്നത്.