സാഫ് കപ്പ്; മലയാളി ആഷിഖ് ഗോള്‍ നേടി, ഇന്ത്യക്ക് ജയം
സാഫ് കപ്പ് ഫുട്ബോളിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം
സാഫ് കപ്പ് ഫുട്ബോളിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം. മലയാളി താരം ആഷിഖ് കുരുണിയൻ ലക്ഷ്യം കണ്ട മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യയുടെ ജയം. രാജ്യത്തിന് വേണ്ടിയുള്ള ആഷിഖിന്റെ ആദ്യ ഗോളാണിത്. ചങ്ദേയാണ് ഇന്ത്യയുടെ രണ്ടാം ഗോൾ നേടിയത്. 35ാം മിനുറ്റിലായിരുന്നു ആഷിഖിന്റെ ഗോള്‍. 47ാം മിനുറ്റില്‍ ചാങ്തെയും ലക്ഷ്യം കണ്ടു. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
ആഷിഖിന്റെ ഗോളില്‍ ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു ഗോളിന് മുന്നിലായിരുന്നു. സുമിത് പാസി നല്കിയ അവസരമാണ് മികച്ച നീക്കത്തിലൂടെ ആഷിഖ് ഗോളാക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡ് രണ്ടാക്കി. ചാങ്തെയാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. നിര്‍ഭാഗ്യത്താല്‍ മാത്രമാണ് ഇന്ത്യയുടെ ഗോള്‍ വേട്ട രണ്ടില്‍ ഒതുങ്ങിയത്. അല്ലെങ്കില്‍ വന്‍ മാര്‍ജിനില്‍ ഇന്ത്യ മത്സരം സ്വന്തമാക്കിയേനെ.
Moments from India's 2-0 win against Sri Lanka in our first match of the @SAFFSuzukiCup 2018 #BackTheBlue #AsianDream #WeAreIndia (Picture courtesy: Lagardere Sports) pic.twitter.com/Ihjzws67HL
— Indian Football Team (@IndianFootball) September 5, 2018