ഇന്ത്യ- ആസ്ത്രേലിയ അന്താരാഷ്ട്ര ബ്ലൈൻഡ് ഫുട്ബോളിന് ഇന്ന് തുടക്കമാകും
ഇന്ത്യ- ആസ്ത്രേലിയ അന്താരാഷ്ട്ര ബ്ലൈൻഡ് ഫുട്ബോൾ സൗഹൃദ മത്സരങ്ങള്‍ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. ഇന്ത്യയുമായി ആദ്യ അന്താരാഷ്ട്ര മത്സരത്തിനാണ് ആസ്ത്രേലിയതയ്യാറെടുക്കുന്നത്.ഏഷ്യന്‍ ചാന്പ്യന്‍ഷിപ്പിനുള്ള മുന്നോടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്നും 21ആം തിയ്യതിയുമായി കൊച്ചിയില്‍ രണ്ട് മത്സരങ്ങാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ളത്. ബ്ലൈന്‍ഡ് ഫുട്ബോള്‍ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമുമായുള്ള മത്സരത്തെ പ്രതീക്ഷയോടെയാണ് ഓസ്ട്രേലിയന്‍ ടീം നോക്കി കാണുന്നത്.
ഇന്ത്യയുടെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ പേരും ഇന്നലെ പുറത്തു വിട്ടു. ഇതില്‍ ഫല്‍ഹാന്‍ സുജിത്ത് അനുഗ്രഹ് എന്നിവരാണ് കേരളത്തില്‍ നിന്ന് ടീമിലിടം നേടിയത്. ഇന്ത്യയിലെ ബ്ലൈന്‍ഡ് ഫുട്ബോള്‍ പരിപോഷിപ്പ്ക്കുന്നത് ലക്ഷ്യം വെച്ച് ഐബിഎഫ്ഫ് ആണ് മത്സരം സംഘടിപ്പിക്കുന്നത്.