എന്തുകൊണ്ട് ഹസാര്‍ഡ്? ഈ ഗോള്‍ അതിനുത്തരം നല്‍കും
മത്സരത്തില്‍ ലിവര്‍പൂളിനെ ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചു
ഏദന്‍ ഹസാര്‍ഡില്‍ കണ്ണുവെക്കാത്തവരായി ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ആരുംതന്നെയില്ല. സ്പാനിഷ് ലീഗിലെ വമ്പന്മാര്‍ മുതല്‍ ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങി ലോകത്തെ എല്ലാ ക്ലബ്ബുകളും ഈ ബെല്‍ജിയം താരത്തെ നോട്ടമിട്ടതാണ്. പക്ഷേ വിട്ടുകൊടുക്കാന്‍ ചെല്‍സി തയ്യാറായിരുന്നില്ല. കാരണം താരത്തിന്റെ കളിമികവ് തന്നെ. അതിവേഗത്തില്‍ കുതിച്ചെത്തുന്ന ഹസാര്‍ഡ് ഗോള്‍മുഖത്ത് എത്തിയാല്‍ എതിരാളികള്‍ക്കാണ് പണി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലിവര്‍പൂളിനെതിരെ ഹസാര്‍ഡിന്റെ എണ്ണംപറഞ്ഞൊരു ഗോള്‍ ശ്രദ്ധേയമായി.
85ാം മിനുറ്റിലായിരുന്നു ഹസാര്‍ഡിന്റെ 'ഒറ്റയാള്‍’ പോരാട്ടം. ലിവര്‍പൂളിന്റെ പ്രതിരോധ താരങ്ങളെ വെട്ടിച്ചും ഒഴിഞ്ഞും ബോക്‌സിലെത്തിയ ഹസാര്‍ഡിന്റെ കിടിലന്‍ ഷോട്ട് വലക്കുള്ളില്‍ പതിക്കുകയായിരുന്നു. ഇത് ചെല്‍സിയുടെ വിജയഗോളുമായി. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. ലിവര്‍പൂളിനായി സ്റ്ററിഡ്ജ് സ്‌കോര്‍ ചെയ്തു. 79ാം മിനുറ്റില്‍ എമേര്‍സണ്‍ പാല്‍മ്യെരി, 85ാം മിനുറ്റില്‍ ഹസാര്‍ഡ് എന്നിവരായിരുന്നു ചെല്‍സിക്കായി ഗോള്‍ നേടിയത്. സീസണിലെ ലിവര്‍പൂളിന്റെ ആദ്യ തോല്‍വിയായി.
Tiebreaker #hazard #goal #liverpoolvschelsea 👍✌️
— Ertač (@percivalee) September 26, 2018
pic.twitter.com/595R89JVZU
What a goal!!! 🔥#hazard #LIVCHE pic.twitter.com/1vL0oXVLc7
— أحمد 💤 (@ahmedX11_) September 26, 2018