യൂവേഫ നാഷണല്‍ ലീഗില്‍ വമ്പന്മാര്‍ക്ക് വിജയം

ഇന്ന് കരുത്തരായ സ്പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും

Update: 2018-10-15 02:30 GMT
Advertising

യുവേഫ നാഷന്‍സ് ലീഗ് ഫുട്ബോളില്‍ ഇറ്റലിക്ക് ജയം. പോളണ്ടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. തുര്‍ക്കിയെ റഷ്യയും തോല്‍പ്പിച്ചു. ഇന്ന് കരുത്തരായ സ്പെയിന്‍ ഇംഗ്ലണ്ടിനെ നേരിടും. അതേസമയം സൌഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്കോട്ട്‍ലാന്‍ഡിനെയും തോല്‍പ്പിച്ചു.

ഗ്രൂപ്പ് മൂന്നില്‍ മൂന്ന് കളികളില്‍ നിന്ന് ഇറ്റലിയുടെ ആദ്യ ജയമായിരുന്നു ഇത്. ഇറ്റലിയുടെ പന്തടക്കവും പാസുകളിലെ കൃത്യതയും പോളണ്ടിന് മറികടക്കാനായില്ല. പക്ഷെ ഇറ്റലി വിജയ ഗോള്‍ നേടിയത് ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ ബിരാഗിയിലൂടെയായിരുന്നു.

തുര്‍ക്കിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് റഷ്യയും തോല്‍പ്പിച്ചു. അതേസമയം റൊമാനിയ-സെര്‍ബിയ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

നാല്‍പ്പത്തിനാലാം മിനിറ്റില്‍ ഗബ്രിയേല്‍ തോമസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ റൊമാനിയ പത്ത് പേരിലേക്ക് ചുരുങ്ങി. ഇതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ സെര്‍ബിയക്കായില്ല. ഇന്ന് കരുത്തരായ സ്പെയിന്‍ -ഇംഗ്ലണ്ടിനെ നേരിടും.

അതേസമയം സൌഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്കോട്ട്‍ലാന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചു. ഹെല്‍ഡര്‍ കോസ്റ്റ, എഡര്‍, ബ്രൂമ എന്നിവരാണ് പറങ്കിപ്പടയ്ക്കായി ഗോള്‍ നേടിയത്.

Tags:    

Similar News