ബാഴ്‌സ-ജിറോണ മത്സരം അമേരിക്കയില്‍; എതിര്‍പ്പുമായി റയല്‍ മാഡ്രിഡ്
ലാലീഗയിലെ ബാഴ്‌സലോണയും ജിറോണയും തമ്മിലെ മത്സരം അമേരിക്കയില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുമായി റയല്‍മാഡ്രിഡ്.
ലാലീഗയിലെ ബാഴ്‌സലോണയും ജിറോണയും തമ്മിലെ മത്സരം അമേരിക്കയില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുമായി റയല്‍മാഡ്രിഡ്. അടുത്ത വര്‍ഷം ജനുവരി 26ന് മിയാമിയിലാണ് ബഴ്‌സയും ജിറോണയും തമ്മിലെ മത്സരം നടത്താന്‍ ആലോചിക്കുന്നത്. സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനോട് അമേരിക്കയില്‍ കളിക്കാന്‍ അനുവാദം നല്‍കണമെന്ന് ലാലിഗ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഈ തീരുമാന ത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് റയല്‍ ഉയര്‍ത്തുന്നത്.
സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനെഴുതിയ കത്തില്‍ റയല്‍ പറയുന്നത്, മറ്റൊരു സ്റ്റേഡിയത്തില്‍ കളി നടത്തിയാല്‍ അത് ലാലിഗയുടെ സമത്വത്തെയും മത്സരങ്ങളുടെ നിലവാരത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ്. അതേസമയം അമേരിക്കയില്‍ മത്സരം നടത്താനുള്ള നീക്കത്തിനെതിരെ സ്പാനിഷ് ഫെറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയല്‍സ് തന്നെ രംഗത്തുവന്നു. സ്പാനിഷ് കളിക്കാരുടെ സംഘടനയിലെ അംഗം കൂടിയാണ് ലൂയിസ്. ലാലിഗ തലവന്‍ ജാവിയര്‍ ടെബാസ് ആണ് ലാലിഗ ബ്രാന്‍ഡ് വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ യു.എസില്‍ കളി നടത്താനുള്ള ആശയവുമായി എത്തിയത്.
അതേസമയം ലാലിഗയുടെ പ്രചാരണത്തിന് ടി.വി സംപ്രേക്ഷണാവകാശമുള്‍പ്പെടെയുള്ള മറ്റു വഴികള്‍ തേടണമെന്നാണ് റയല്‍ വ്യക്തമാക്കുന്നത്.