ഐ ലീഗ്: ഗോകുലം എഫ്.സിയെ ഉഗാണ്ട താരം മുഡെ മൂസ്സ നയിക്കും
ഐ ലീഗ് മത്സരങ്ങളില്‍ ഗോകുലം എഫ് സിയെ ഉഗാണ്ട താരം മുഡെ മൂസ്സ നയിക്കും. ടീമിന്‍റെ ജേഴ്സി പ്രകാശനം ചെയ്തു. കോഴിക്കോട് നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. ടീമിന്‍റെ ആദ്യ ഹോം മാച്ചിലെ ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ഈ മാസം 26നാണ് ഐ ലീഗ് മത്സരങ്ങള്‍ ആരംഭിക്കുക. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ആരോസും ചെന്നെ സിറ്റിയും പോരാടും. രണ്ടാം ദിവസമാണ് ഗോകുലത്തിന്‍റെ ആദ്യ മത്സരം. കരുത്തരായ കൊല്‍ക്കത്ത മോഹന്‍ ബഗാനാണ് എതിരാളികള്‍. ഉഗാണ്ട താരം മുഡെ മൂസ്സയാണ് ഗോകുലത്തിന്‍റെ ക്യാപ്റ്റന്‍. കേരള ബ്ലാസ്റ്റേര്‍സ് മുന്‍ താരം അന്‍റോണിയോ ജര്‍മ്മന്‍ ,ഡാനിയല്‍ അഡോ, വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് റാഷിദ്, അര്‍ജ്ജുന്‍ ജയരാജ്, ഗനി അഹമ്മദ് നിഗം, എസ് രാജേഷ് എന്നിവരടങ്ങുന്ന ഗോകുലം എഫ്.സി വലിയ പ്രതീക്ഷയിലാണ് ഇത്തവണ പന്തു തട്ടുക.
ടീമിന്‍റെ ജേഴ്സി പ്രകാശനം സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് ടി.പി ദാസന് നിര്‍വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് ടീമിന്‍റെ ഹോം ഗ്രൌണ്ട്. ഇവിടെ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിലെ ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.