എവെ അങ്കത്തില്‍ ഗോകുലത്തിന് സമനില; നെരോക്കയ്‌ക്കെതിരെ ആദ്യ പോയിന്റ്   

ഐ-ലീഗില്‍ ശക്തരായ നെരോക എഫ്.സിയെ സമനിലയില്‍ പിടിച്ചുകെട്ടി ഗോകുലം കേരള എഫ്.സി. 

Update: 2018-10-31 15:28 GMT
Advertising

ഐ-ലീഗില്‍ ശക്തരായ നെരോക എഫ്.സിയെ സമനിലയില്‍ പിടിച്ചുകെട്ടി ഗോകുലം കേരള എഫ്.സി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനില പാലിച്ചത്. ഐ ലീഗില്‍ നെരോകയ്‌ക്കെതിരെ ഗോകുലം നേടുന്ന ആദ്യ പോയിന്റാണിത്. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളിലും നെരോക്കയോട് കേരളം തോറ്റിരുന്നു. ആദ്യം ഗോള്‍ നേടിയത് ഗോകുലമാണ്. 45ാം മിനുറ്റില്‍ ബോഡോ ആണ് ഗോകുലത്തിനായി ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിന്റെ ആഘോഷം അധിക സമയം നീണ്ടില്ല. 59ാം മിനുറ്റില്‍ നെരോക്ക തിരിച്ചടിച്ചു.

ഫെരാരിയ ആണ് നെരോക്കയ്ക്കായി സമനില ഗോള്‍ നേടിക്കൊടുത്തത്. എന്നാല്‍ വിജയ ഗോള്‍ കണ്ടെത്താനായി ഇരു ടീമും കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതോടെ ഗോകുലത്തിന് ഇൌ സീസണിലെ ആദ്യ എവെ പോയിന്റ് സ്വന്തമാക്കാനായി. കോഴിക്കാേട്ട് മോഹന്‍ ബഗാനെതിരെ നടന്ന ആദ്യ മത്സരത്തില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഗോകുലം ഇറങ്ങിയത്. രണ്ട് കളികളില്‍ നിന്ന് രണ്ട് സമനിലയുമായി രണ്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഗോകുലം. ചെന്നൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

Tags:    

Similar News