58 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് പി.എസ്.ജി 

ഒരു സീസണിന്റെ തുടക്കത്തിലെ 12 മത്സരങ്ങളിലും വിജയിച്ച ഏക യൂറോപ്യൻ ടീമെന്ന റെക്കോർഡാണ് പിഎസ്ജി തങ്ങളുടെ പേരിലാക്കിയത്. 

Update: 2018-11-03 10:14 GMT
Advertising

ഫ്രഞ്ച് ലീഗ് വണില്‍ പി.എസ്.ജി മുന്നേറ്റം തുടരുന്നു. ലീഗില്‍ തുടര്‍ച്ചയായ 12ാം വിജയം സ്വന്തമാക്കിയ പി.എസ്.ജി ഒരു യൂറോപ്യന്‍ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ഒരു സീസണിന്റെ തുടക്കത്തിലെ 12 മത്സരങ്ങളിലും വിജയിച്ച ഏക യൂറോപ്യൻ ടീമെന്ന റെക്കോർഡാണ് പി.എസ്.ജി തങ്ങളുടെ പേരിലാക്കിയത്. 58 വര്‍ഷം പഴക്കമുള്ള യൂറോപ്യൻ റെക്കോർഡാണ് പി.എസ്.ജി തർത്തത്. 1960- 61 സീസണിൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം ഹോട്‌സ്പര്‍ സ്ഥാപിച്ച തുടര്‍ച്ചയായ 11 വിജയങ്ങളെന്ന റെക്കോർഡാണ് പി.എസ്.ജിയുടെ തേരോട്ടത്തില്‍ പഴങ്കഥയായത്.

യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗുകളില്‍ ഒരു ടീം 12 തുടർ മത്സരങ്ങളില്‍ ആദ്യമായാണ് വിജയിക്കുന്നത്. ഫ്രഞ്ച് ലീഗില്‍ രണ്ടാം സ്ഥാനത്തുളള ലില്ലെയെ 2-1ന് തോല്‍പിച്ചാണ് പി.എസ്.ജി റെക്കോര്‍ഡ് സ്വന്തമാക്കിയത്. സൂപ്പര്‍ താരങ്ങളായ നെയ്മറു എംബാപ്പയുമാണ് ഗോള്‍ കണ്ടെത്തിയത്. എംബാപ്പെ 70ാം മിനുട്ടിലും നെയ്മര്‍ 84ാം മിനുട്ടിലുമാണ് ലക്ഷ്യം കണ്ടത്. ഇഞ്ച്വറി സമയത്ത് ലഭിച്ച പെനാൽറ്റി വലയിലാക്കി നിക്കോളാസ് പെപെ ലില്ലെയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി. 12 റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 36 പോയിന്റുമായി പിഎസ്ജി കുതിക്കുകയാണ്. രണ്ടാം സ്ഥാനക്കാരായ ലില്ലെയ്ക്ക് 25 പോയിന്റുകൾ.

Tags:    

Similar News