ഐ.എസ്.എല്‍ കളിക്കുമോ? ദ്രോഗ്ബയുടെ മറുപടി ഇങ്ങനെ
വിരമിച്ച ശേഷം എന്താവും താരത്തിന്റെ തയ്യാറെടുപ്പുകളെന്ന് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചകളിലൊന്നാണ്.
ദിദിയര്‍ ദ്രോഗ്ബ കളിയില്‍ നിന്ന് വിരമിക്കുന്നതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 20 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്. എന്നാല്‍ വിരമിച്ച ശേഷം എന്താവും താരത്തിന്റെ തയ്യാറെടുപ്പുകളെന്ന് ഫുട്ബോള്‍ ലോകത്തെ ചര്‍ച്ചകളിലൊന്നാണ്. അടുത്തിടെ താരം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതോടെ താരത്തിന് ഐ.എസ്എല്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന നിലയില്‍ വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ ഇവിടെ കളിക്കുന്നില്ലെന്ന് താരം വ്യക്തമാക്കി.
വേറെ രീതിയില്‍ ഇന്ത്യന്‍ ഫു്ട്ബോളിനെ പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 20 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറില്‍ പലതും നേടി ഇനി വിശ്രമിക്കേണ്ട സമയമാണെന്നും അതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്നും പറഞ്ഞ ദ്രോഗ്ബ പരിശീലകനാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയതിന് ഒരു ദിവസത്തിനു ശേഷമാണ് ദ്രോഗ്ബ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഐവറികോസ്റ്റിനു വേണ്ടി 105 മത്സരങ്ങളില്‍ നിന്നും 65 ഗോളുകളും നേടി. ചെല്‍സിക്ക് 4 പ്രീമിയര്‍ ലീഗ് കിരീടവും 2012ലെ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് ദ്രോഗ്ബ. 20 വര്‍ഷം നീണ്ട ഫുട്ബോള്‍ കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ ദ്രോഗ്ബയെ തേടിയെത്തി. ഐവറി കോസ്റ്റിന്റെ എക്കാലത്തേയും മികച്ച സ്ട്രൈക്കര്‍മാരിലൊരാളാണ് ദ്രോഗ്ബ.