ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ യുഎഇ സന്ദര്‍ശിക്കുന്നു
ഈ മാസം 18ന് ആരംഭിക്കുന്ന പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം അഞ്ചുദിവസം നീളും. പ്രതിരോധ മന്ത്രി ആദ്യമായാണ് യു.എ.ഇ സന്ദര്‍ശിക്കുന്നത്.
പ്രതിരോധമന്ത്രി മനോഹര്‍ പരീകറിന്റെ യു.എ.ഇ, ഒമാന്‍ സന്ദര്‍ശനം ഇന്ത്യ ഗള്‍ഫ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. ഇന്ത്യയുടെ വിദേശനയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രധാന്യം ലഭിച്ചതോടെ പുതിയ സൈനിക സഹകരണ കരാറുകള്‍ക്കും വഴിയൊരുങ്ങുകയാണ്.
ഈ മാസം 18ന് ആരംഭിക്കുന്ന പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം അഞ്ചുദിവസം നീളും. പ്രതിരോധ മന്ത്രി ആദ്യമായാണ് യു.എ.ഇ സന്ദര്‍ശിക്കുന്നത്.ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള 'ഓപറേഷന്‍ റാഹത്ത്' ദൗത്യത്തില്‍ ഇന്ത്യന്‍ സേനയുമായി യു.എ.ഇ പ്രതിരോധ മന്ത്രാലയം ഏറെ സഹകരിച്ചിരുന്നു. സൗഹൃദം ഊട്ടിയുറപ്പിക്കാനും വിപുലപ്പെടുത്താനുമുള്ള സംയുക്ത തീരുമാനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. പ്രതിരോധ രംഗത്ത് സഹകരണത്തിനും സംയുക്ത സംരംഭങ്ങള്‍ക്കുമുള്ള ചര്‍ച്ചകളും ധാരണപത്രം ഒപ്പുവെക്കലും യു.എ.ഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ഉണ്ടായേക്കും. പശ്ചിമേഷ്യന്‍ കാലുഷ്യത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് ഇന്ത്യ സഹകരണത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ഏറെയാണെന്ന് രാഷ്ട്രീയ നീരീക്ഷകരും വിലയിരുത്തുന്നു.
യു.എ.ഇക്കുവേണ്ടി ഇന്ത്യയില്‍ പടക്കോപ്പുകള്‍ നിര്‍മിച്ചുനല്‍കുന്നതിന്റെ സാധ്യതകളാണ് പ്രധാനമായും ചര്‍ച്ചചെയ്യുക. പ്രതിരോധ മേഖലയില്‍ കൂടുതല്‍ അടുത്ത സഹകരണം ഉറപ്പു വരുത്താന്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്റെ ദല്‍ഹി സന്ദര്‍ശന വേളയില്‍ ധാരണ രൂപപ്പെട്ടിരുന്നു. പ്രതിരോധ രംഗത്ത് മറ്റു മേഖലകളില്‍ കൂടി സഹകരണം വ്യാപിപ്പിക്കാനുള്ള താല്‍പര്യം ഒമാന്‍ ഭരണകൂടം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച കരാറുകളും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്.