ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയവര്‍ക്ക് ദുരിത ജീവിതം
ഒരു മലയാളി ഉള്‍പ്പെടെ 9 ഇന്ത്യക്കാരാണ് ഒരു മാസത്തില്‍ അധികമായി എംബസിക്ക് മുമ്പിലെ കാര്‍ ഷെഡില്‍ കഴിഞ്ഞു കൂടുന്നത്.
പലവിധ തൊഴില്‍ പ്രശ്‌നങ്ങളില്‍ പെട്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയവര്‍ക്ക് ദുരിത ജീവിതം. ഒരു മലയാളി ഉള്‍പ്പെടെ 9 ഇന്ത്യക്കാരാണ് ഒരു മാസത്തില്‍ അധികമായി എംബസിക്ക് മുമ്പിലെ കാര്‍ ഷെഡില്‍ കഴിഞ്ഞു കൂടുന്നത്.
ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ മുമ്പിലുള്ള സ്വകാര്യ വ്യക്തിയുടെ കാര്‍ ഷെഡില്‍ ഇതിനകം നൂറുകണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ അഭയം തേടിയെത്തിയിട്ടുണ്ട്. ഇവരില്‍ അവസാനമെത്തിയവരാണ് 9 പേര്‍. തിരൂര്‍ സ്വദേശി ശശിധരന് പുറമെ ഒരു തമിഴ് നാട്ടുകാരനും കൂട്ടത്തിലുണ്ട്. ബാക്കിയുള്ളവര്‍ ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുളളവരാണ് . പ്രതീക്ഷയോടെ എംബസിയില്‍ അഭയം തേടിയ ഇവരില്‍ ചിലര്‍ ഒരു മാസത്തിലധികമായി ഭക്ഷണത്തിന് പോലും വകയില്ലാതെയാണ് ഈ ഷെഡില്‍ കഴിഞ്ഞു കൂടുന്നത്.
നന്മ, ഖത്തര്‍ കള്‍ച്ചറല്‍ ഫോറം തുടങ്ങിയ സന്ധദ്ധ സംഘടനകളാണ് ഒരു ഹോട്ടലുടമയുടെ സഹായത്തോടെ ഇവര്‍ക്കിപ്പോള്‍ ഭക്ഷണമെത്തിച്ചു നല്‍കുന്നത് . തൊഴില്‍ പ്രശ്‌നങ്ങളില്‍ പെടുന്ന പ്രവാസികളുടെ പരാതികള്‍ക്ക് പരിഹാരം കാണാതെ സ്വന്തം നിലക്ക് ടിക്കെട്ടെടുക്കുന്നവരെ നാട്ടിലയക്കാനുള്ള ഇടനിലക്കാര്‍ മാത്രമായി എംബസി മാറുന്നുവെന്ന പരാതിയും വ്യാപകമാണ്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ എംബസി സ്വീകരിക്കുന്ന സമീപനവും വിമര്‍ശന വിധേയമാവുന്നുണ്ട്.