'എം.ടി അരുതായ്മകളോടും വെറുപ്പിന്റെ രാഷ്ട്രീയത്തോടും നിരന്തരം കലഹിച്ച വ്യക്തിത്വം'; പ്രവാസി വെൽഫെയർ സലാല
Update: 2024-12-26 09:21 GMT
സലാല: എംടിയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ സലാല അനുശോചനം രേഖപ്പെടുത്തി. 'മലയാള സാഹിത്യത്തിലെ മഹനീയ സാന്നിധ്യമായിരുന്നു എം.ടി വാസുദേവൻ നായർ, അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സാഹിത്യസപര്യയിലൂടെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് പ്രവഹിച്ച രചന സാഗരത്തിന്റെ ഉടമ. സുന്ദരവും പ്രൗഢവുമായ വരികളിലൂടെ മലയാളത്തെ സമ്പന്നമാക്കിയ മഹാവ്യക്തിത്വം, അരുതായ്മകളോടും വെറുപ്പിന്റെ രാഷ്ട്രീയത്തോടും വാക്കുകൾ കൊണ്ട് നിരന്തരം കലഹിച്ച മഹാവ്യക്തിത്വമായിരുന്നു എം ടി വാസുദേവൻ നായർ' എന്ന് പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് പറഞ്ഞു.