സൗദിയില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 2-6% നികുതി

Update: 2018-05-12 01:52 GMT
Editor : admin
സൗദിയില്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് 2-6% നികുതി
Advertising

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് മുതല്‍ ആറ് ശതമാനം വരെ നികുതി ഏര്‍പ്പെടുത്താന്‍ ശൂറ കൗണ്‍സില്‍ നീക്കമാരംഭിച്ചു.

Full View

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് മുതല്‍ ആറ് ശതമാനം വരെ നികുതി ഏര്‍പ്പെടുത്താന്‍ ശൂറ കൗണ്‍സില്‍ നീക്കമാരംഭിച്ചു. പുതുതായി സൗദിയിലെത്തുന്ന തൊഴിലാളിക്ക് ആദ്യ വര്‍ഷത്തില്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ ആറ് ശതമാനം ടാക്സ് ഏര്‍പ്പെടുത്തുകയും അഞ്ച് വര്‍ഷത്തിനകം ഇത് രണ്ട് ശതമാനമായി കുറക്കുകയും ചെയ്യുന്ന രീതിയാണ് ശൂറ കൗണ്‍സില്‍ പഠനം നടത്തുന്നത്.

മുന്‍ ശൂറ കൗണ്‍സില്‍ അംഗവും നിലവില്‍ സാമ്പത്തിക നിരീക്ഷണവിഭാഗം മേധാവിയുമായ ഡോ. ഹുസാം അല്‍അന്‍ഖരി സമര്‍പ്പിച്ച കരടിനെ അടിസ്ഥാനമാക്കിയാണ് വിദേശ ട്രാന്‍സ്ഫറിനുള്ള ടാക്സിനെക്കുറിച്ച് സൗദി ശൂറ കൗണ്‍സില്‍ പഠനം നടത്തുന്നത്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികള്‍ നാട്ടിലേക്കയക്കുന്ന സംഖ്യ കൂറച്ചുകൊണ്ടുവരിക, വിദേശനിക്ഷേപം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടാക്സ് ഏര്‍പ്പെടുത്തുന്നത്. വിദേശികള്‍ക്ക് വേണ്ടി സ്വദേശികള്‍ മണി ട്രാന്‍സ്ഫര്‍ നടത്തുകയോ അനധികൃത തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ട്രാന്‍സ്ഫര്‍ ചെയ്ത് ടാക്സ് വെട്ടിപ്പ് നടത്തുകയോ ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുകൂടിയായിരിക്കും പുതിയ ടാക്സ് നിയമം.

സൗദിയില്‍ ജോലി ചെയ്യുന്ന ഒരു കോടിയിലധികം വരുന്ന വിദേശി ജോലിക്കാര്‍ നാട്ടിലേക്കയക്കുന്ന സംഖ്യയില്‍ ക്രമാതീതമായ വര്‍ധനവ് വന്ന സാഹചര്യത്തില്‍ ദേശീയ നിക്ഷേപം ആകര്‍ഷിക്കാനും പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനും ഉദ്ദേശിച്ചാണ് പുതിയ ടാക്സ് ഏര്‍പ്പെടുത്തുന്നത്. 2005 ല്‍ 57 ബില്യന്‍ റിയാലായിരുന്ന വിദേശ ട്രാന്‍സ്ഫര്‍ 2015 ലെത്തിയപ്പോള്‍ 135 ബില്യനായി ഉയര്‍ന്നിട്ടുണ്ടെന്നാണ് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ കണക്ക്. വിദേശികള്‍ക്കിടയില്‍ സൗദി നിക്ഷേപ സംരംഭങ്ങളെക്കുറിച്ച വിശ്വാസ്യത വര്‍ധിപ്പിക്കുക എന്നതും പുതിയ നീക്കത്തിലൂടെ ലക്ഷ്യമാക്കുന്നുണ്ട്. സൗദി ഭരണവ്യവസ്ഥാ നിയമാവലിയിലെ 20ാം അനുഛേദം ഭേദഗതി വരുത്തിക്കൊണ്ട് പുതിയ ടാക്സ് നിയമം നടപ്പിലാക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News