ഒമാനിൽ വിദേശി ജനസംഖ്യ കുറഞ്ഞു

ഒരു വർഷത്തിനുള്ളിൽ 43000 പേരുടെ കുറവ്

Update: 2018-06-19 09:36 GMT
Advertising

ഒമാനിൽ വിദേശി ജനസംഖ്യ കുറഞ്ഞതായി കണക്കുകൾ. ഈ വർഷം ജൂൺ 16 വരെയുള്ള കണക്കെടുക്കുമ്പോൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 43,000 പേരുടെ കുറവാണ്
ഉണ്ടായത്
. സ്കൂൾ അവധിക്കാലത്ത്
നിരവധി വിദേശി കുടുംബങ്ങൾ നാട്ടിലേക്ക്
തിരിച്ച്
പോവുന്നുണ്ട്
. ഇവരിൽ പലരും വിസ റദ്ദാക്കാതെയാണ്
നാട്ടിലേക്ക്
പോവുന്നത്
. ആയിരക്കണക്കിന്
പേരാണ്
താൽകാലികമായി അവധിക്കാലത്തും മറ്റും വന്ന്
പോവുന്നത്
.

Full View

സ്വദേശികൾക്ക്
ജോലി നൽകാനായി ഏർപ്പെടുത്തിയ വിസാ നിരോധമാണ്
വിദേശി ജനസംഖ്യ കുറയാൻ കാരണം. സ്വദേശികൾക്ക്
തൊഴിൽ നൽകാൻ വേണ്ടി നിരവധി വിദേശികളെ പിരിച്ച്
വിട്ടിട്ടുണ്ട്
. പത്ത്
വിഭാഗങ്ങളിലായുള്ള 87 തസ്തികകളിൽ നിലനിൽക്കുന്ന താൽക്കാലിക വിസാ വിലക്ക് മൂലം ഇവർക്ക്
പുതിയ വിസയിൽ തിരിച്ചു വരാനും കഴിയുന്നില്ല.

ഒമാനിൽ ഒരു കമ്പനിയിൽ നിന്ന്
മറ്റൊരു കമ്പനിയിലേക്ക്
വിസ മാറുന്നതിന്
കർശന നിയന്ത്രണങ്ങളുള്ളതിനാൽ നിലവിലെ കമ്പനികളിൽ തൊഴിൽ പ്രശ്നം അനുഭവിക്കുന്നവർക്ക്
നാട്ടിലേക്ക്
തിരിച്ചു പോവുക മാത്രമാണ്
മാർഗം. നിർമാണ കരാറുകൾ ലഭിക്കാത്തതിനാൽ നിരവധി കമ്പനികൾക്ക്
താഴു വീണിട്ടുണ്ട് ഇതും വിദേശി ജനസംഖ്യ കുറയാൻ കാരണമാക്കി.

Tags:    

Similar News