തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യത്തിന് ബദൽ സംവിധാനവുമായി ദുബൈ
'എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്'എന്ന പേരിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്
ദുബൈ: സർവിസ്കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന തൊഴിലാളികൾക്ക്ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുന്ന ബദൽ നിക്ഷേപ പദ്ധതിയുമായി യു.എ.ഇ. എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്' എന്ന പേരിലാണ്പുതിയ സംവിധാനം ഒരുങ്ങുന്നത്. സ്വകാര്യ മേഖലയിലേയും ഫ്രീസോണുകളിലേയും സ്ഥാപനങ്ങളിലെ ജീവനക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ്ബിൻ റാശിദ് ആൽ മക്തൂമിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ്തീരുമാനം. കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് സർവിസ് ആനുകൂല്യം ഉറപ്പുവരുത്താൻ സ്വകാര്യ മേഖലയിലെ കമ്പനികൾ പ്രത്യേക സമ്പാദ്യ, നിക്ഷേപ ഫണ്ടുകൾക്ക് രൂപം നൽകണം.
തൊഴിൽ മന്ത്രാലയത്തിന്‍റെ പങ്കാളിത്തത്തോടെ സെക്യൂരിറ്റി ആൻഡ് കമ്മോഡിറ്റി അതോറിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഈ ഫണ്ടുകളുടെ വിനിയോഗം. തൊഴിലാളികളുടെസമ്പാദ്യങ്ങൾ സംരക്ഷിക്കുകയും അവരുടെ നിക്ഷേപം സുരക്ഷിതമാണെന്ന്ഉറപ്പുവരുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അതേസമയം സമ്പാദ്യ,നിക്ഷേപ ഫണ്ട് പദ്ധതിയിൽ അംഗമാകണോ എന്നത് സ്ഥാപനങ്ങൾക്ക് സ്വന്തം നിലക്ക് തീരുമാനിക്കാം. പൊതുമേഖല, സർക്കാർ സ്ഥാപനങ്ങൾക്കും പദ്ധതിയിൽ അംഗമാകാമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.