സലാലയിലെ ആദ്യ കാല പ്രവാസി നാട്ടിൽ നിര്യാതനായി
Update: 2023-02-10 05:37 GMT
മാഹി, അഴിയൂർ സ്വദേശി മൈദാനിപറമ്പത്ത് റഹിനാസിൽ യു.കെ ഇസ്മായിൽ(62) നാട്ടിൽ നിര്യാതനായി. നടത്തത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. 1977 മുതൽ 1999 വരെ ഇരുപത്തിരണ്ട് വർഷം സലാലയിൽ പ്രവാസിയായിരുന്നു.
ഭാര്യ: സുബൈദ, മക്കൾ: റാഹിന, നവാസ് (സലാല), റിയാസ്, റനീഷ്, മരുമക്കൾ: അഷ്റഫ്, സഫീറ, ഷക്കീറ, ഫാജിസ. മൃതദേഹം അഴിയൂർ ഹാജിയാർപള്ളി ഖബറിസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സലാലിൽ ജോലി ചെയ്യുന്ന മകൻ നവാസ് നാട്ടിലേക്ക് തിരിച്ചു.