മലയാളി ട്രക്ക് ഡ്രൈവർ സൗദിയിൽ അപകടത്തിൽ മരിച്ചു
തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്.
Update: 2023-10-14 16:39 GMT
മലയാളി ട്രക്ക് ഡ്രൈവർ സൗദിയിലെ ദമ്മാമിൽ അപടത്തിൽ മരിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി സക്കീറാണ് മരിച്ചത്. വാഹനത്തിൽ നിന്നും ലോഡിറക്കുന്നതിനിടെ അബദ്ധത്തിൽ പൈപ്പ് ശരീരത്തിലേക്ക് വീണാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പത്ത് വർഷത്തിലധികമായി ദമ്മാമിൽ ട്രൈയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.