മക്ക ഹറമില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി; എഴുപതിന് മുകളിലുള്ളവര്‍ക്കും ഉംറ ചെയ്യാന്‍ അവസരം

ഉംറ ചെയ്യാന്‍ ലക്ഷം പേര്‍ക്ക് അവസരം നല്‍കിത്തുടങ്ങിയ സാഹചര്യത്തിലാണ് കൂടുതല്‍ ഭാഗങ്ങള്‍ തുറന്നത്

Update: 2021-10-06 16:59 GMT
Editor : Dibin Gopan | By : Web Desk
Advertising

മക്കയില്‍ ഹറമിന്റെ പരിസരങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് നമസ്‌കാരത്തിന് സൗകര്യമൊരുക്കി. ഉംറ ചെയ്യാന്‍ ലക്ഷം പേര്‍ക്ക് അവസരം നല്‍കിത്തുടങ്ങിയ സാഹചര്യത്തിലാണ് കൂടുതല്‍ ഭാഗങ്ങള്‍ തുറന്നത്. എഴുപത് വയസ്സ് പിന്നിട്ടവരും ഹറമിലേക്ക് പ്രവേശിക്കുന്നുണ്ട്.

ലക്ഷം പേര്‍ക്കാണ് നിലവില്‍ ഒരോ ദിവസവും ഉംറ ചെയ്യാന്‍ അവസരം. രാജ്യത്തിനകത്തെ 70 വയസ്സിനു മുകളിലുള്ളവര്‍ക്കും ഉംറക്ക് അനുമതി നല്‍കിയിരുന്നു. ഇതിനു പുറമെ അറുപതിനായിരം പേര്‍ക്ക് നമസ്‌കാരത്തിനായും പ്രവേശിക്കാം. ഈ സാഹചര്യത്തിലാണ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്. തവക്കല്‍നാ ആപ് കാണിച്ചാണ് അകത്തേക്ക് പ്രവേശനം അനുവദിക്കുക. ഉംറക്കും നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റ് ആപില്‍ കാണിച്ചാല്‍ മതി.

ഒരേ സമയം ഒന്നിലധികം ദിവസങ്ങളില്‍ മസ്ജിദുല്‍ ഹറാമിലെ നമസ്‌കാരത്തിനു പെര്‍മിറ്റ് നേടാനാകില്ല. നിലവിലെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ശേഷമേ മറ്റൊരു ദിവസത്തേക്ക് ബുക്കിങ് നടത്താനാവൂ. ഒരു തവണ ഉംറ നിര്‍വഹിച്ചാല്‍ വീണ്ടും ചെയ്യാന്‍ 15 ദിവസം പൂര്‍ത്തിയാവുകയും വേണം. ഹറമിന്റെ പടിഞ്ഞാറ് ഭാഗങ്ങളിലും കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News