ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം; ദുബൈ മറീനയിൽ 50 ​യാനങ്ങൾ അണിനിരക്കുന്ന പരേഡ്​

ആഗസ്​റ്റ്​ 14നാണ്​ ദുബൈയിൽ ചടങ്ങുകള്‍ നടക്കുക...

Update: 2022-08-08 02:46 GMT
Advertising

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ മറീനയിൽ 50 ​യാനങ്ങൾ അണിനിരക്കുന്ന പരേഡ്​ നടക്കും. ഇതിനുപുറമേ വനിതകൾ ചേർന്ന്​ ഇന്ത്യയുടെ ഭൂപടത്തിന്‍റെ മാതൃകയും തീർക്കും. ആഗസ്​റ്റ്​ 14നാണ്​ ദുബൈയിൽ ഇരുചടങ്ങുകളും നടക്കുക.

തമിഴ്​നാട്ടിലെ പ്രവാസി വനിതകളുടെ സംഘടനയായ വെയർ ഇൻ തമിഴ്​നാടിന്‍റെ നേതൃത്വത്തില്‍ ആഗസ്റ്റ്​ 14ന്​രാവിലെ ഏഴിനാണ്​ പരേഡ്​ നടക്കുക. ലിംക ബുക്ക് ​ഓഫ്​ റെക്കോഡ്​ ലക്ഷ്യമിട്ട്​ 70ഓളം വനിതകൾ അണിനിരക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പ്രതിനിധികൾ സംബന്ധിക്കും. പൊതുജനങ്ങൾക്കും പരേഡിന്‍റെ ഭാഗമാകാം.

ദുബൈമറീന ചുറ്റി രാവിലെ പത്തോടെ പരേഡ്​ സമാപിക്കും. ആയിരത്തോളം പേർ എത്തുമെന്ന്​പ്രതീക്ഷിക്കുന്നു. റോയൽ സ്റ്റാർ യോട്ട് കമ്പനീസിന്‍റെ പിന്തുണയോടെയാണ്​പരേഡ്​. ത്രിവർണപതാകകളാൽ അലങ്കരിച്ചായിരിക്കും യാനങ്ങൾ പരേഡിന്‍റെ ഭാഗമാകുക. ഡബ്ള്യു.ഐ.ടി സ്ഥാപകപ്രസിഡന്‍റ്​മെർലിൻ ഗോപി, വൈസ് പ്രസിഡന്‍റ്​അഭിനയ ബാബു, റോയൽ സ്റ്റാർ യോട്ട്സ് ചെയർമാൻ അൻസാരി, ഡയറക്ടർ മൊയ്‌നുദ്ധീൻ ദുരൈ, ഈവണ്ടയ്ഡ്‌സ് എം.ഡിയാസിർ ഹമീദ് തുടങ്ങിയവർ വാർത്ത സമ്മളനത്തിൽ പങ്കെടുത്തു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News