തൊഴിലാളിയെ മുതലാളിയാക്കി; വേറിട്ട മെയ്ദിനാഘോഷമൊരുക്കി മലയാളി കമ്പനി

ആഢംബരകാറിൽ ദുബൈ നഗരം ചുറ്റി, പഞ്ചനക്ഷത്ര ഹോട്ടലിൽ അന്തിയുറങ്ങിയ തൊഴിലാളികൾക്കും തൊഴിലാളി ദിനം അവിസ്മരണീയമായി.

Update: 2024-05-03 16:53 GMT
Editor : Thameem CP | By : Web Desk
Advertising

ദുബൈ തൊഴിലാളികൾക്ക് മുതലാളിമാരായി വിലസാൻ അവസരമൊരുക്കി യു.എ.ഇയിലെ മലയാളി കമ്പനിയുടെ വേറിട്ട മെയ്ദിനാഘോഷം. ആഢംബരകാറിൽ ദുബൈ നഗരം ചുറ്റി, പഞ്ചനക്ഷത്ര ഹോട്ടലിൽ അന്തിയുറങ്ങിയ തൊഴിലാളികൾക്കും തൊഴിലാളി ദിനം അവിസ്മരണീയമായി. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് സ്റ്റാർ ഹോൾഡിങ് എന്ന സ്ഥാപനമാണ് തൊഴിലാളികളുടെ മേയ്ദിനം സ്വപ്നതുല്യമായ ദിനമാക്കി മാറ്റിയത്.

ഫെറാറി, ലംബർഗീനി, ബെന്റ്‌ലി അങ്ങനെ എണ്ണം പറഞ്ഞ ആഢംബര കാറുകളിൽ കോട്ടും സ്യൂട്ടും ധരിച്ച് അവർ ദുബൈ നഗരത്തിലൂടെ അവർ കറങ്ങി നടന്നു.വൈകുന്നേരം ആഡംബര നൗകയിൽ ഡിജെ പാർട്ടി. ശേഷം രാത്രിയിൽ ഫൈവ്സ്റ്റാർ ഹോട്ടലിൽ താമസം.നിരവധി ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ നിർമാണരംഗത്ത് ജോലിചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി അത്തരമൊരു ഹോട്ടലിൽ താമസിക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദവും തൊഴിലാളികൾ പങ്കുവെച്ചു.

തൊഴിൽരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച 16 പേർക്ക് കൂടുതൽ പ്രചോദനം നൽകാനാണ് ഒരു ദിവസത്തെ കോടീശ്വരൻ എന്ന ആശയത്തിൽ ഇത്തരമൊരു പദ്ധതിയൊരുക്കിയതെന്ന് വേൾഡ് സ്റ്റാർ എം.ഡി ഹസീന നിഷാദ് പറഞ്ഞു. മികച്ച തൊഴിലാളികൾക്കുള്ള അവാർഡുകളും അവർ വിതരണം ചെയ്തു. മുമ്പും തൊഴിലാളിദിനം കമ്പനി സമാനമായ രീതിയിൽ ആഘോഷിച്ചിട്ടുണ്ട്. ഈ വർഷം മുതൽ കമ്പനിയിലെ നിർമ്മാണ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം നൽകുമെന്ന് കമ്പനി ചെയർമാൻ നിഷാദ് ഹുസ്സൈൻ പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News